Pages

Life and The Universe

ആപ്പിലായ കുരങ്ങൻ

ഒരിക്കൽ ഒരു രാജാവ് തൻറെ കൊട്ടാരം പുതുക്കി പണിയാൻ തീരുമാനിച്ചു. അതിനായി കൽപണിക്കാരും മരപ്പണിക്കാരുമായി നിരവധി ജോലിക്കാരെ അദ്ദേഹം നിയോഗിച്ചു. കൊട്ടാരം പണിക്ക് ആവശ്യമായ  മരം  രാജാവിൻറെ കീഴിലുള്ള വനത്തിൽ നിന്നും  എടുത്തുകൊള്ളുവാൻ രാജാവ് അനുവദിച്ചു. മരംവെട്ടുകാരും, തടി അറുപ്പുകാരും, ചുമട്ടുകാരും ഒക്കെയായി വലിയൊരു സംഘം തന്നെ വനത്തിലേക്ക് തിരിച്ചു. മരം വെട്ടുകാർ നല്ല മരങ്ങൾ തന്നെ തിരഞ്ഞെടുത്തു വെട്ടി വീഴ്ത്തി ശിഖരങ്ങളും ചില്ലകളും  വേർപെടുത്തി. തടി അറുപ്പുകാർ അവയോരോന്നും  അറുത്തു  പലകകളും തൂണുകളും ഒക്കെയായി മാറ്റിക്കൊണ്ടിരുന്നു. വലിയ മരങ്ങൾ രണ്ടു പാളികൾ ആക്കി അറുക്കുമ്പോൾ  രണ്ടു പാളി കളെയും തമ്മിൽ അകറ്റി നി റുത്തുന്നതി നായി ജോലിക്കാർ ആപ്പുകൾ ഉപയോഗിച്ചിരുന്നു.

ഉച്ചയായപ്പോഴേക്കും  ജോലിക്കാർ എല്ലാവരും ജോലി ചെയ്തു ക്ഷീണിതരായിക്കഴിഞ്ഞിരുന്ന്. അവർ അടുത്തുള്ള ഗ്രാമത്തിലേക്ക് ഭക്ഷണം കഴിക്കുന്നതിനായി പോയി.

 ജോലിക്കാരുടെ പ്രവർത്തികൾ ഒക്കെയും കൗതുകത്തോടെ മരങ്ങൾക്കു മറഞ്ഞിരുന്നു വീക്ഷിക്കുകയായിരുന്നു ഒരു കൂട്ടം കുരങ്ങൻമാർ. ജോലിക്കാർ എല്ലാ വരും പോയിക്കഴിഞ്ഞു എന്നു മനസ്സിലാക്കിയ  കുരങ്ങൻ കൂട്ടം സ്ഥലത്ത് പാഞ്ഞെത്തി ജോലിക്കാരുടെ ആയുധങ്ങളും ഉപകരണങ്ങളും പരിശോധിക്കുവാനും അവ എടുത്ത്  കളിക്കുവാനും തുടങ്ങി.

തടി കൾക്കിടയിൽ വച്ചിരുന്ന ആപ്പിലായിരുന്നൂ ഒരു കുരങ്ങനെ ശ്രദ്ധ. അവൻ അ റുത്തു കൊണ്ടിരുന്ന  ത ടി യുടെ മുകളിൽ കയറിയിരുന്നു ആപ്പ്‌ വലിച്ചു വലിച്ചൂരുവാൻ  ശ്രമിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് ആപ്പ്  ഊരി പോരുകയും തടിയുടെ രണ്ടു പാളികളും  ശക്തമായി  ഒന്നിച്ചു ചേരുകയും ചെയ്തു. കഷ്ടമെന്നു പറയട്ടെ തടിയുടെ പാളികൾക്കിടയിൽ ആയിരുന്ന കുരങ്ങൻറെ വാലും  ചതഞ്ഞരഞ്ഞു പോയി. ശേ ഷിച്ച ജീവിതകാലം കാലം മുഴുവൻ  അവന് ഒരു മുറിവാലനായി ജീവിച്ചു തീർക്കേണ്ടി വന്നു

മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് ദുഃഖവും ദുരിതവുമേ വരുത്തുക യുള്ളൂ.