യവനപുരാണങ്ങളനുസരിച്ച് വൈദ്യശാസ്ത്രത്തിൻറെ പിതാവും സംരക്ഷകദേവനുമാണ് അസെൽപിയസ്. അവൻറെ പേരിൽ അസെൽപിയോൺ എന്നറിയപ്പെടുന്ന നിരവധി ആരാധനാലയങ്ങൾ (ചികിത്സാലയങ്ങൾ) പുരാതന ഗ്രീസിലും സമീപ രാജ്യങ്ങളിലും പണിതുയർത്തപ്പെട്ടിരുന്നു. ഇത്തരം അസെൽപിയോണുകളുടെ നഷ്ടശിഷ്ടങ്ങൾ ഗ്രീസിൻ്റെ പല ഭാഗങ്ങളിലും ഇന്നും കാണുവാനാകും.
അസെല്പിയസ് വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് sr
യവനപുരാണങ്ങളനുസരിച്ച് വൈദ്യശാസ്ത്രത്തിൻറെ പിതാവും സംരക്ഷകദേവനുമാണ് അസെൽപിയസ്. അവൻറെ പേരിൽ അസെൽപിയോൺ എന്നറിയപ്പെടുന്ന നിരവധി ആരാധനാലയങ്ങൾ (ചികിത്സാലയങ്ങൾ) പുരാതന ഗ്രീസിലും സമീപ രാജ്യങ്ങളിലും പണിതുയർത്തപ്പെട്ടിരുന്നു. ഇത്തരം അസെൽപിയോണുകളുടെ നഷ്ടശിഷ്ടങ്ങൾ ഗ്രീസിൻ്റെ പല ഭാഗങ്ങളിലും ഇന്നും കാണുവാനാകും.
ഏതൻസിൻറെ ജനനം. (യവനപുരാണങ്ങളിലൂടെ 7)
എഫിമെത്തിയോസിന്റെയും പാൻഡോരയുടെയും കാലവും, ഡ്യുക്കാലിയോണിൻറെയും ഫിറയുടെയും കാലവും കഴിഞ്ഞു നൂറ്റാണ്ടുകൾ കഴിഞ്ഞു പോയി. മാനവരാശി പുരോഗതിയിലേക്കു കുതിക്കുകയായിരുന്നു. ഗ്രീസിൻറെ പലഭാഗങ്ങളിലും ചെറു പട്ടണങ്ങൾ ഉയർന്നുവന്നു. ഇവയൊക്കെ സാംസ്കാരികമായും സാമ്പത്തികമായും വളരെയേറെ ഉന്നമനം പ്രാപിച്ചെങ്കിലും അവരാരും ഒളിമ്പസ് മലമുകളിലിരുന്ന് തങ്ങളെ സംരക്ഷിക്കുന്ന ദേവൻമാരെ മറന്നില്ല. പട്ടണങ്ങൾ അഭിവൃദ്ധിപ്പെടുന്നതനുസരിച്ചു പുതിയ ദേവാലയങ്ങളും ബലികുടീരങ്ങളും ഉയർന്നു വന്നു. അവിടെ അർപ്പിക്കപ്പെടുന്ന ദഹനബലികളിൽ നിന്നുയരുന്ന ധൂമപടലങ്ങൾ ഒളിമ്പസ് മലമുകളിൽവരെ എത്തി ദേവഗണങ്ങളെ പ്രീതിപ്പെടുത്തി.
ഓരോ പട്ടണത്തിലും നിരവധി അമ്പലങ്ങളും ബലിപീഠങ്ങളും
പണികഴിക്കപ്പെട്ടു എങ്കിലും ഓരോ പട്ടണവും തങ്ങൾക്ക് സംരക്ഷകനായി ഓരോ പ്രത്യേക ദേവനെ തെരഞ്ഞെടുക്കുകയും, ആ ദേവനു വേണ്ടി പ്രത്യേകം ദേവാലയങ്ങൾ പടുത്തുയർത്തുകയും, പ്രത്യേകം പൂജാകർമ്മങ്ങൾ നടത്തുകയും, തങ്ങളുടെ പട്ടണത്തിന് ആ ദേവൻറെ അല്ലെങ്കിൽ ആ ദേവിയുടെ പേര് നൽകുകയും ചെയ്തു പോന്നു. ഇത്തരത്തിൽ ഏതെങ്കിലുമൊരു ഗ്രാമത്തിൻറെയോ നഗരത്തിന്റെയോ രക്ഷാധികാരിയായിരിക്കുന്നതിൽ ദേവന്മാർ അഭിമാനം കൊണ്ടു.
അക്കാലത്ത് ഗ്രീസിൽ ഏതെങ്കിലും ഒരു പുതിയ നഗരം ഉദയം കൊള്ളുമ്പോഴൊക്കെ ദേവലോകത്ത് ആ നഗരത്തിൻറെ അധികാര സ്ഥാനത്തെ ചൊല്ലി ദേവന്മാർ മത്സരബുദ്ധിയോടെ വാദപ്രതിവാദങ്ങളും തർക്കങ്ങളും നടത്തുകയും, പലപ്പോഴും ജൂപ്പിറ്ററിൻറെ മാധ്യസ്ഥതയിലേക്ക് പ്രശ്നപരിഹാരം നീക്കി വെക്കേണ്ടി വരികയും ചെയ്യാറുണ്ടായിരുന്നു. അതുപോലെതന്നെ ഭാവിയിൽ ലോക വിഖ്യാതമാവുമെന്ന് ദേവന്മാർക്ക് എല്ലാവർക്കും ഉറപ്പുണ്ടായിരുന്ന ഒരു നഗരത്തിനു വേണ്ടി ദേവന്മാരെല്ലാവരും തന്നെ അവകാശവാദമുന്നയിച്ചു. പ്രശ്നപരിഹാരത്തിനായി ജൂപ്പിറ്റർ ദേവനു മുന്നിൽ ദേവന്മാരുടെ കൗൺസിൽ യോഗമാരംഭിച്ചു. ജൂപ്പിറ്റർ ദേവൻറെ അഭ്യർത്ഥന മാനിച്ച് ദേവന്മാർ ഒന്നൊന്നായി താങ്കളുടെ നാമനിർദ്ദേശങ്ങളും, അവകാശവാദങ്ങളും പിൻവലിച്ചു. അവസാനം മത്സരവേദിയിൽ കടൽദേവനായ നെപ്ട്യൂണും, അറിവിൻറെ ദേവതയായ മിനർവയും ബാക്കിയായി. രണ്ടുപേരും തങ്ങളുടെ അവകാശവാദങ്ങളിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല. ഒരു മത്സരം നടത്തി വിജയിയെ കണ്ടെത്താമെന്ന് ജൂപ്പിറ്റർ ദേവൻ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു. പുതിയ നഗരത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമായ ഏറ്റവും നല്ല സമ്മാനം നൽകുന്ന ആൾക്ക് പുതിയ നഗരത്തിൻറെ രക്ഷാധികാരിയാവാം.
നെപ്ട്യൂൺ തൻറെ ത്രിശൂലം എടുത്തു നിലത്ത് ആഞ്ഞു കുത്തി. ഭൂമി പിളർന്നു ശ്വേതശോഭയാർന്ന, അരോഗദൃഢഗാത്രനായ, അജയ്യനായ ഒരു കുതിര ഉയർന്നുവന്നു. നെപ്ട്യൂൺ ദേവൻ കുതിരയെ പുതിയ നഗരത്തിന് സമ്മാനിച്ചു. മത്സരം കണ്ടുനിന്ന ദേവീദേവന്മാർ അവനെ അഭിനന്ദിച്ചു.
അടുത്തയൂഴം മിനർവയുടേതായിരുന്നു. അന്നുവരെ ഏവർക്കും അജ്ഞാതമായിരുന്ന ഏതോ ഒരു മരത്തിൻറെ ഒരു ചില്ലയുമായിട്ടാണ് മിനർവ മത്സര വേദിയിലേക്ക് കടന്നുവന്നത്. അവളുടെ സമ്മാനം കണ്ട് എല്ലാവരുടെയും ചുണ്ടുകളിൽ ഒരുതരം പരിഹാസച്ചിരി വിടർന്നു. താൻ കൊണ്ടുവന്ന ചെടിയെ മണ്ണിൽ നട്ടുകൊണ്ട് ഒലിവു മരത്തിൻറെ ഇലകളും കായ്കളും തടിയും ഒക്കെ ഏതൊക്കെ രീതിയിൽ മനുഷ്യകുലത്തിന് ഉപകാരപ്രദമാവും എന്ന് അവൾ വിവരിച്ചു കൊടുത്തു. അതുപോലെതന്നെ നെപ്ട്യൂണിൻറെ കുതിര യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലിനും വഴി തെളിക്കുമ്പോൾ തൻറെ ഒലിവുമരത്തിൻറെ ഇലകൾ സമാധാനത്തിൻറെ അടയാളമാകും എന്നവൾ സമർഥിച്ചു. (നമ്മൾ കേരളക്കാർക്ക് തെങ്ങ് എന്നതുപോലെ യൂറോപ്പിനും മധ്യപൂർവ്വ ദേശങ്ങൾക്കും ഒരു കല്പവൃക്ഷമാണ് ഒലിവു മരങ്ങൾ. അവരുടെ ദൈനംദിന ഭക്ഷണത്തിൽ ഒലിവെണ്ണയും ഒലിവ് കായ്കളും ഒരവിഭാജ്യ ഘടകം തന്നെയാണ്.).
മിനർവയുടെ വിശദീകരണം കേട്ടപ്പോൾ എല്ലാവർക്കും മനസ്സിലായി അവളുടെ സമ്മാനമാണ് ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമെന്ന്. നഗരത്തിന് പേരിടാനുള്ള അവകാശം മിനർവക്ക് നൽകപ്പെട്ടു. ഗ്രീക്കു ഭാഷയിൽ അഥീന എന്നാണ് മിനർവ അറിയപ്പെട്ടിരുന്നത്. പുതിയ നഗരത്തിന് ആതൻസ് എന്ന പേരു നൽകപ്പെട്ടു. ഇന്നും ഈ നഗരം ഇതേ പേരിലറിയപ്പെടുന്നു. അഥീനാ ദേവിക്കുവേണ്ടി നഗരത്തിനു സമീപമുള്ള മലമുകളിൽ വെണ്ണക്കല്ലു കൊണ്ട് പാർത്തനോൻ എന്നറിയപ്പെടുന്ന ഒരു ദേവാലയം പണിതുയർത്തപ്പെട്ടു. അവളുടെ വലിയൊരു പ്രതിമയും അവിടെ സ്ഥാപിക്കപ്പെട്ടു. വാസ്തുശില്പകലയിലും സൗന്ദര്യത്തിലും പാർത്താനോണിനെ വെല്ലാൻ മറ്റൊരു സൗധം ഉണ്ടായിരുന്നില്ല തന്നെ.
മിനർവയുടെ ജനനം (യവന പുരാണങ്ങളിലൂടെ 6)
മിനർവയുടെ ജനനം (യവന പുരാണങ്ങളിലൂടെ 6)
ഒളിമ്പസിലെ പല ദേവന്മാരും താഴെ ഭൂമിയിൽ മനുഷ്യരുടെ രോഗങ്ങളും വേദനകളും മാറ്റുന്നതിൽ വിദഗ്ധരായിരുന്നു. അവർ ഓരോരുത്തരായി ജൂപ്പിറ്റർ ദേവനെ പരിശോധിക്കുകയും പ്രതിവിധികൾ നിർദ്ദേശിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിരുന്നാലും തലവേദന വർധിക്കുന്നതല്ലാതെ അൽപംപോലും കുറയുന്നില്ല. ഓരോ നിമിഷവും തലവേദന കൂടിക്കൂടി വന്ന് തല പൊട്ടിത്തെറിക്കുന്നതുപോലെ തോന്നി അദ്ദേഹത്തിന്. സഹികെട്ട അദ്ദേഹം തൻറെ മക്കളിൽ ഒരാളായ വുൾക്കാനേ (Vulcan) വിളിച്ച് ഒരു
![]() |
ആസ്ട്രിയൻ പാർലമെന്റിനു മുന്നിലുള്ള മിനർവ പ്രതിമ |
അവൾ അത്രമാത്രം ബുദ്ധിമതി ആയിരുന്നതിനാൽ ജൂപിറ്റർ ദേവൻ അവളെ എപ്പോഴും തന്നെ തൻറെ സമീപത്തു നിർത്തുകയും തൻറെ പ്രധാന തീരുമാനങ്ങളിലെല്ലാം അവളുടെ അഭിപ്രായം ആരായുകയും ചെയ്തുപോന്നു. ജൂപിറ്ററുടെ മകളാണ് മിനർവ എന്ന് അറിയാമെങ്കിൽ കൂടിയും ജൂപിറ്ററിൻറെ ഭാര്യ ജൂണോക്ക് അവളോട് അസാമാന്യമായ അസൂയ ഉടലെടുത്തു.
ഒരു പെൺകുട്ടി ആയിരുന്നെങ്കിലും ആയുധങ്ങളുമായി ജനിച്ച മിനർവയ്ക്ക് യുദ്ധങ്ങളോട് അല്പംപോലും ഭയമുണ്ടായിരുന്നില്ല. ഭൂമിയിൽ ഉണ്ടാവുന്ന എല്ലാ യുദ്ധങ്ങളിലും മിനർവ പങ്കെടുക്കുകയും തനിക്കു താല്പര്യമുള്ള വിഭാഗത്തിനുവേണ്ടി വിജയഭേരി മുഴക്കി അവരെ വിജയത്തിലേക്ക് എത്തിക്കുന്നതിൽ അവൾ ആനന്ദം കൊള്ളുകയും ചെയ്തിരുന്നു.
യുദ്ധത്തിൽ അതീവതല്പരയായിരുന്നെങ്കിലും സ്ത്രീസഹജമായ പല ജോലികളും അവൾക്ക് ആനന്ദം നൽകിയിരുന്നു.. അതിലൊന്നായിരുന്നു തുണി നെയ്യുന്നതിൽ അവൾക്കുണ്ടായിരുന്നു നൈപുണ്യം. യുദ്ധത്തിനുള്ള അവളുടെ താൽപര്യത്തെ നിരന്തരം കുറ്റപ്പെടുത്തിയിരുന്ന അവളുടെ രണ്ടാനമ്മ ജൂണോ നെയ്ത്തിലുള്ള അവളുടെ കഴിവുകണ്ടു അത്ഭുതപ്പെട്ടു നിന്നു പോകാറുണ്ട്.
വേണമെങ്കിൽ മിനർവയുമായി ഒരു മത്സരത്തിനു തന്നെ ഞാൻ തയ്യാറാണ്.. അപ്പോഴറിയാമല്ലോ ആരാണ് മെച്ചമെന്ന്. അപ്പോൾ അവിടെ അവളുടെ വീടിനടുത്തുള്ള മരത്തിൽ വിശ്രമിക്കുകയായിരുന്ന അപ്പോളോ ദേവൻറെ സന്ദേശ വാഹകനായ കാക്ക ഇതു കേൾക്കുകയും താമസംവിനാ കാര്യങ്ങൾ ദേവലോകത്ത് എത്തിക്കുകയും ചെയ്തു. ആരാഖനെയുടെ പൊങ്ങച്ചം മിനർവ യുടെ ശ്രദ്ധയിൽ വളരെ മുൻപേ തന്നെ പെട്ടിരുന്നെങ്കിലും അവൾ അത് കാര്യമായിട്ടെടുത്തിരുന്നില്ല. പക്ഷേ തന്നെ ഒരു മനുഷ്യസ്ത്രീ മത്സരത്തിനായി വെല്ലുവിളിച്ചിരിക്കുന്നു എന്നത്, അവൾ തന്നെക്കാൾ മിടുക്കിയാണ് എന്ന് അവകാശപ്പെടുന്നത്, വെറുതെയങ്ങ് മറന്നുകളയാവുന്ന ഒരു തെറ്റായിരുന്നില്ല.
മിനർവാദേവി തൻറെ പടച്ചട്ടയും ആയുധങ്ങളും അഴിച്ചുവച്ച് ഒരു കിഴവിയായി വേഷം മാറി ഭൂമിയിലേക്ക് പോയി. ആരാഖനെ തൻറെ വീടിനുമുന്നിൽ നെയ്ത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ആരാഖനെയുടെ അടുത്തെത്തിയ കിഴവി അവളുടെ നെയ്ത്തിനെ പുകഴ്ത്തി സംസാരിച്ചു. ഉടൻതന്നെ ആരാഖനെ പൊങ്ങച്ചം പറഞ്ഞു തുടങ്ങി. എപ്പോഴെങ്കിലും മിനർവയെ കണ്ടുമുട്ടിയാൽ ഒരു മത്സരം നടത്താൻ വരെ താൻ തയ്യാറാണ് എന്ന് അവൾ കിഴവിയായി വേഷം മാറിവന്ന മിനർവയോട് പറഞ്ഞു. കിഴവി പറഞ്ഞു മോളെ നീയിങ്ങനെയൊന്നും സംസാരിക്കരുത്. അത് ദൈവങ്ങൾക്ക് എതിരാണ്. ആരാഖനെ പറഞ്ഞു എൻറെ ആഗ്രഹം മിനർവ ഞാൻ പറഞ്ഞത് കേൾക്കുകയും മത്സരത്തിന് തയ്യാറാവുകയും ചെയ്യണമെന്നു തന്നെയാണ്.
തൻറെ പൊങ്ങച്ചം കേട്ട മനുഷ്യർക്കു മുന്നിൽ പരാജിതയായി പരിഹാസ പാത്രമാകുവാൻ അവൾ ഒരുക്കമല്ലായിരുന്നു. അവൾ പെട്ടെന്നൊരു കയറെടുത്ത് അടുത്തുള്ള ഒരു മരത്തിൽ കയറി തൂങ്ങിമരിക്കാൻ ഒരുങ്ങി. പക്ഷേ ദൈവങ്ങളെ വെല്ലുവിളിച്ച ആരാഖ്നയുടെ കഥ മാനവരാശിക്കു മുഴുവൻ ഒരു പാഠമായിരിക്കണം എന്നും, അത് എക്കാലവും ഒരു ഓർമയായി മനുഷ്യമനസ്സുകളിൽ നിലനിൽക്കണമെന്നും മിനർവ തീരുമാനിച്ചു. മിനർവ ആരാഖ്നയെ ഒരു ചിലന്തിയാക്കി മാറ്റി. ജീവിതകാലം മുഴുവൻ നെയ്തുകൊണ്ടിരിക്കുവാൻ ശപിച്ചു.
പിറ്റേന്ന് ആരാഖ്നയെ കാണുവാനെത്തിയ കൂട്ടുകാരികൾ കണ്ടത് പൊടി പിടിച്ച ഒരു വലയ്ക്കു നടുവിൽ തൂങ്ങിക്കിടക്കുന്ന കറുത്ത വൃത്തികെട്ട ഒരു ചിലന്തിയെ ആണ്.
മഹാപ്രളയം (യവനപുരാണങ്ങളിലൂടെ 4)
മഹാപ്രളയം
പൻഡോരയുടെയും എഫിമെത്യൂസിൻറെയും മക്കളും കൊച്ചുമക്കളും ഈ സുന്ദരമായ ഭൂമിയിൽ സമാധാനത്തിലും സന്തോഷത്തിലും ജീവിച്ചുപോന്നു. പല തലമുറകൾ കഴിഞ്ഞുപോയി പൻഡോര (Pandora) തുറന്നുവിട്ട കറുത്ത ചിറകുകളുള്ള തിന്മയുടെ ദുർഭൂതങ്ങൾ അവിടെല്ലാം അലഞ്ഞു നടക്കുന്നുണ്ടായിരുന്നെങ്കിലും മാനവസമൂഹം സ്നേഹത്തിലും സാഹോദര്യത്തിലും പരസ്പര സഹവർത്തിത്തത്തിലും ഉറച്ചുനിന്നതുകൊണ്ട് അവർക്ക് മനുഷ്യരെ ഒരുതരത്തിലും ആക്രമിക്കാനായില്ല. ഫലഭൂയിഷ്ഠമായ ഭൂമിയിൽ അവർ പരസ്പര സഹകരണത്തോടെ കൃഷിയിറക്കുകയും നൂറുമേനി വിളവ് കൊയ്യുകയും ചെയ്തു.
വിളവിൻറെ ഒരു ഭാഗം അവർ ദേവന്മാർക്കായി ഒരുക്കിയ ബലിപീഠങ്ങളിൽ സമർപ്പിച്ചു. മനുഷ്യ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായിരുന്നു അത്. നൂറ്റാണ്ടുകളും തലമുറകളും കടന്നുപോയി. മനുഷ്യർക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും നഷ്ടപ്പെട്ടു തുടങ്ങി. അതോടൊപ്പംതന്നെ കഴിഞ്ഞകാലങ്ങളിൽ തങ്ങൾക്കൊപ്പം നിന്ന ദൈവങ്ങളെ അവൻ മറന്നു. സ്വന്തം മെയ്ക്കരുത്തിൽ അഹങ്കാരം പൂണ്ട അവൻ സഹോദരൻ സഹോദരനെതിരായും പിതാവ് പുത്രനെതിരായും പുത്രൻ പിതാവിനെതിരായും വാളെടുത്ത് യുദ്ധംചെയ്തു ചെയ്തുതുടങ്ങി. ഭൂമിയിൽ ആരും തന്നെ ദൈവങ്ങളെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെയായി. ദൈവങ്ങളുടെ പേരിലുയർത്തപ്പെട്ടിരുന്ന നൂറുകണക്കിന് അമ്പലങ്ങൾ പൊടിപിടിച്ച് മാറാല കെട്ടി ആർക്കും വേണ്ടാതെ നരിച്ചീറുകൾക്ക് താവളമായി ഉപേക്ഷിക്കപ്പെട്ടു. അമ്പലങ്ങളിലെ തണുത്തുറഞ്ഞ ഹോമകുണ്ഡങ്ങളിൽ പാമ്പും പല്ലിയും ഇഴഞ്ഞു നടന്നു. മനുഷ്യർക്കിടയിൽ കൊള്ളയും കൊലയും പിടിച്ചുപറിയും ഒന്നിനൊന്നു വർദ്ധിച്ചുവന്നു.
ഒളിമ്പസിനു മുകളിൽ ദേവന്മാർ വളരെ ആകുലതയോടെയാണ് ഭൂമിയിലെ സംഭവവികാസങ്ങൾ നോക്കിക്കണ്ടത്. കാര്യങ്ങൾ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ ജൂപ്പിറ്റർ ദേവൻ കാത്തിരുന്നു. എന്നാൽ മനുഷ്യരുടെ ഓരോ തലമുറ കഴിയുന്തോറും സാഹചര്യങ്ങൾ മോശമാവുകയായിരുന്നു. അവസാനം ജൂപ്പിറ്റർ ദേവൻ തൻറെ മക്കളായ മറ്റു ദേവന്മാരെയെല്ലാം വിളിച്ച് ഒരു ആലോചനായോഗം ചേർന്നു. പ്രസ്തുത യോഗത്തിൽ തങ്ങളെ ബഹുമാനിക്കാത്തവരും അധമ സഞ്ചാരികളും ആയ മനുഷ്യകുലത്തെ പാടേ നശിപ്പിക്കേണ്ടതിൻറെ ആവശ്യകതയെപ്പറ്റി അവരെ അറിയിച്ചു.
ഭൂമിയിലേക്ക് അഗ്നിയെ അയച്ച് മനുഷ്യകുലത്തെയാകെ ഒരു ദഹനബലി ആക്കുവാനായിരുന്നു ജൂപിറ്ററിന്റെ തീരുമാനം. എന്നാൽ ഭൂമിയിൽനിന്നുയരുന്ന തീ നാളങ്ങളും പുകയും മാനംമുട്ടെയുയർന്ന് തങ്ങളുടെ കൊട്ടാരങ്ങളെ കൂടി നശിപ്പിച്ചേക്കുമോ എന്നൊരു ഭയം ദൈവങ്ങളിൽ ചിലർ പങ്കുവെച്ചു. തങ്ങളുടെ കൊട്ടാരങ്ങൾ ഭൂമിയിൽ നിന്ന് ഉയരുന്ന പുക പുകയേറ്റ് മങ്ങി പോകുന്നതു പോലും അവർക്ക് സഹിക്കാനാവുമായിരുന്നില്ല.
അടുത്ത ഏറ്റവും ഫലപ്രദമായ മാർഗമായി ദേവന്മാർ കണ്ടത് ഭൂമിയെ ഒരു
വെള്ളപ്പൊക്കത്തിലൂടെ നശിപ്പിക്കുക എന്നതായിരുന്നു. ഒരു ദിവസം താഴെ ഭൂമിയിൽ മനുഷ്യർ തങ്ങളുടെ കഴിവുകളിൽ അഹങ്കരിച്ചു മത്തരായി കഴിയവേ വലിയൊരു ഇടിമുഴക്കത്തോടെ ജൂപിറ്റർ തൻറെ സംഹാരം ആരംഭിച്ചു. ആകാശത്തിൻറെ തുറന്ന വാതിലുകളിലൂടെ മഴവെള്ളം ഭൂമിയിലേക്ക് കുത്തിയൊഴുകി. നദികലും തടാകങ്ങളും നിറഞ്ഞുകവിഞ്ഞു. സമുദ്രത്തിലെ തിരമാലകൾ നിമിഷംപ്രതി ഉയർന്നു വന്ന് കരയിലേക്ക് ആഞ്ഞടിച്ചു. പതിരുപോലെ ജലത്തിൽ പതഞ്ഞു കിടന്ന മനുഷ്യരുമായി തിരമാലകൾ കടലിലേക്ക് തിരിച്ചൊഴുകി. കാറ്റുകളുടെ ദേവനായ ഇയോളസ് (Aeolus) കൊടുങ്കാറ്റുകളെ പൂട്ടിയിട്ടിരുന്ന ഗുഹകളുടെ വാതിലുകൾ തുറന്നു. സ്വാതന്ത്ര്യം കിട്ടി തിമർത്തുവന്ന കൊടുങ്കാറ്റുകൾ തിരമാലകളുടെ ശക്തി വർധിപ്പിച്ചു. അവ മനുഷ്യർ അഭയം തേടിയിരുന്ന വലിയ കുന്നുകളുടെ മുകളിലേക്കു പോലും അടിച്ചുകയറി. ആശയറ്റ മനുഷ്യർ അവസാന കച്ചിത്തുരുമ്പായി കരുതിയ ചെറു വള്ളങ്ങളും കപ്പലുകളും തിരമാലകൾ അമ്മാനമാടി അടിച്ചുതകർത്തു. ജലം ഉയർന്നു കൊണ്ടേയിരുന്നു, എല്ലാ മലകളും മുങ്ങി വെള്ളത്തിനടിയിലാകുന്നതുവരെ.
എന്നാൽ അപ്പോഴും വെള്ളത്തിനടിയിലാവാതെ ഒരു കൊടുമുടി മാത്രം ബാക്കി നിന്നു. ഗ്രീസിലെ ഏറ്റവും ഉയരം കൂടിയ പർണാസസ് കൊടുമുടി മാത്രം. അവിടെ അഭയം തേടിയ ഒരു സ്ത്രീയും പുരുഷനും മാത്രം രക്ഷപെട്ടു. ദൈവഭയത്തിലും നന്മയിലും ധർമ്മനിഷ്ഠയിലും തങ്ങളടെ ജീവിതം നയിച്ചുപോന്ന ദമ്പതികളായ ഡ്യൂകാലിയോണും (Deucalion) ഭാര്യ ഫിറയും (Pyrrha ) ആയിരുന്നു അവർ. മലമുകളിൽ വിലപിച്ചു കൊണ്ടു നിൽക്കുന്ന അവരെ കണ്ട ജൂപ്പിറ്റർ ദേവന് അവരുടെ നന്മകളെ പറ്റി ഓർമ്മ വന്നു. അവരെ നശിപ്പിക്കേണ്ടതില്ല എന്ന് അദ്ദേഹം തീരുമാനിച്ചു. ഇപ്പോഴുള്ള മഴയും പ്രളയവും നിൽക്കട്ടെ എന്ന് അവൻ ആഹ്വാനം നൽകി.
ഇയോളസ് ദേവൻ ഭൂമിക്കുമേൽ ഭ്രാന്തമായി വീശിയടിച്ച കൊടുങ്കാറ്റുകളെ ഒന്നൊന്നായി തിരിച്ചുവിളിച്ച് അവയുടെ ഗുഹകളിലാക്കി ബന്ധിച്ചു. കടലിൻറെ ദേവനായ നെപ്റ്റ്യൂൺ ശംഖനാദം മുഴക്കി ഭൂമിയിലേക്ക് ഇരച്ചുകയറി നാശം വിതച്ചുകൊണ്ടിരുന്നു ഭ്രാന്തൻ തിരമാലകളെ ഒന്നൊന്നായി കടലിലേക്ക് തിരിച്ചു വിളിച്ചു. പ്രളയം പിൻവലിഞ്ഞ ഭൂമിയിൽ വീണ്ടും പച്ചപ്പുനിറഞ്ഞു.
കുന്നിറങ്ങിവന്ന ഡ്യൂകാലിയോണിനെ യും ഫിറയെയും എതിരേറ്റത് മനുഷ്യ രഹിതമായ ശൂന്യമായ ഒരു ഭൂമിയാണ്. പൂർണമായ ഏകാന്തത അസഹ്യമായ അവർ ചിന്തിച്ചു, ഇങ്ങിനെയൊരു ജീവിതത്തെക്കാൾ നല്ലത് മരണമായിരുന്നില്ലേ എന്ന്. കുന്നിറങ്ങി വന്നു ലക്ഷ്യമില്ലാതെ ഭൂമിയിലൂടെ അലഞ്ഞുനടന്ന അവർ എത്തിയത് പ്രശസ്തമായ ഡൽഫിയിലെ അമ്പലത്തിലാണ്. പ്രളയത്തിൽ നശിക്കാതെ ബാക്കി നിന്ന ഏക മനുഷ്യ നിർമ്മിതിയും ഡൽഫിയിലെ അമ്പലം ആയിരുന്നു. ചരിത്രാതീത കാലം മുതലേ ദൈവങ്ങളുടെ താൽപര്യങ്ങളും നിർദ്ദേശങ്ങളും ആരായുവാൻ മനുഷ്യർ ഡൽഫിയിലെ വെളിപാടുകളാണ് ആശ്രയിച്ചിരുന്നത്. ഡൽഫിയിലെ ദൈവിക വെളിപാടുകൾക്ക് എതിരു നിൽക്കാൻ ഒരു മനുഷ്യ ജീവിയും തുനിഞ്ഞിട്ടില്ല തന്നെ.
Pandora`s Box, Greek Mythology 3
പാൻഡോരയുടെ നിധി പേടകവും പ്രതീക്ഷയും.
മനുഷ്യവർഗ്ഗത്തിന്റെ പരിണാമവീഥി യിൽ അവൻറെ ബലഹീനതകളെക്കുറിച്ചും അതുമൂലം ഉണ്ടായേക്കാവുന്ന കഷ്ട നഷ്ട സാധ്യതകളെക്കുറിച്ചും പറയുന്നതും പഠിപ്പിക്കുന്നമായ പല പല ഐതിഹ്യങ്ങളും കഥകളുമെല്ലാം പൗരാണിക സംസ്കാരങ്ങളിലെല്ലാം തന്നെ ഉത്ഭവം കൊള്ളുകയും, വായ്മൊഴിയായും വരമൊഴിയായും ആധുനിക സമൂഹത്തിന് വഴികാട്ടിയായി നിലകൊള്ളുകയും ചെയ്യുന്നു. അത്തരമൊരു കഥയാണ് പാൻഡോരയുടെയും.
അമിതമായ ആകാംക്ഷയും അത് നിയന്ത്രിക്കാനാവാതെ
വരുന്നതുമൂലമുണ്ടാകുന്ന അസ്വസ്ഥതകളും ബൈബിളിൽ ഹവ്വയുടെ കഥയിലൂടെയും, മഹാഭാരതത്തിൽ പാതി വളർന്ന തൻറെ മക്കളെ മുട്ട പൊട്ടിച്ച് അവരുടെ വളർച്ച തടഞ്ഞ കുന്തിയുടെ കഥയിലൂടെയുമൊക്കെ വിശ്വസാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നു.
പാൻഡോരയുടെ കഥക്ക് രണ്ടു മാനങ്ങളാണുള്ളത്. ഒന്ന് മനുഷ്യൻ മണ്ണിൽ അല്ലെങ്കിൽ ഭൂമിയിൽ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കും യാതനകൾക്കും സങ്കടങ്ങൾക്കും കാര്യകാരണപ്രസക്തമായ ഒരു വിശദീകരണം നൽകുക എന്നതാണത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് ഈ കഥ ആശ്വാമൊന്നും നൽകില്ലായിരിക്കാം. എന്നാൽ മത- ദൈവ- അമാനുഷിക ശക്തികളുടെ നിതാന്തജാഗ്രതയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരുന്ന സഹസ്രാബ്ദങ്ങളിൽ ജീവിച്ചുമരിച്ച ഓരോ മനുഷ്യനും താൻ അനുഭവിക്കുന്ന വേദനയുടെ, യാതനയുടെ വിശദീകരണമായിരുന്നു ഇത്തരം ഐതിഹ്യങ്ങൾ.
രണ്ടാമതായി മനുഷ്യൻറെ അനിയന്ത്രിതമായ ജിജ്ഞാസ, പലപ്പോഴും അതിനെ ഒരു നല്ല ഗുണവും കഴിവും ആയി സമൂഹം വീക്ഷിക്കുന്നുണ്ടെങ്കിലും, കടിഞ്ഞാണില്ലാത്ത ജിജ്ഞാസ മനുഷ്യനെ കുഴിയിൽ വീഴ്ത്തുമെന്ന പാഠവും നൽകുന്നു.
ഗ്രീക്ക് മിത്തോളജി പ്രകാരം ഈ ലോകത്ത് പിറന്നുവീണ ആദ്യത്തെ സ്ത്രീയാണ് പാൻഡോര. ഗ്രീക്ക് ദൈവങ്ങളുടെയിടയിലും മറ്റനേകം ടൈറ്റനുകളെപ്പോലെയുള്ള അമാനുഷിക സൃഷ്ടികൾക്കിടയിലും സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും മനുഷ്യരുടെ ഇടയിൽ അങ്ങനെയൊന്നുണ്ടായിരുന്നില്ല. യഥാർത്ഥത്തിൽ അനുസരണകെട്ട മനുഷ്യകുലത്തോടു പ്രതികാരം ചെയ്യുവാൻ ആണ് ദൈവങ്ങൾ പാൻഡോരയെ സൃഷ്ടിച്ചത്.
കഥ ഇങ്ങനെ. പ്രൊമിത്യൂസും എഫെമിത്യുസും ഹൃദയത്തിൽ നന്മയുള്ള, ടൈറ്റൻ കുലത്തിൽപ്പെട്ട, രണ്ടു ദൈവ സഹോദരങ്ങൾ ആയിരുന്നു. (ഒളിമ്പിക് ദേവന്മാരുടെയും ദേവതകളുടെയും ഹൈറാർക്കിയെ പറ്റി
![]() |
| പെട്ടി തുറക്കുന്ന പാൻഡോര |
തനിക്കൊരു മകളെ ഉണ്ടാക്കുവാൻ സീയൂസ് ദേവൻ ദേവൻമാരുടെ പ്രതിമാ നിർമ്മാതാവും, കുശവനും, കൊല്ലനും ഒക്കെയായ ഹേഫെസ്റ്റോസ് ദേവനോട് ആവശ്യപ്പെട്ടു. ഹേഫെസ്റ്റോസ് കളിമണ്ണിൽ വെള്ളം ചേർത്തു കുഴച്ച് വളരെ സുന്ദരമായ ഒരു സ്ത്രീരൂപം മെനഞ്ഞെടുത്തു. അഥീന ദേവി അവൾക്ക് ജീവൻ നൽകി. അഫ്രോഡൈറ്റ് ദേവി അവളെ സുന്ദരിയാക്കി. ഹെർമസ് ദേവൻ അവളെ ഒരേസമയം വശ്യയായിരിക്കുവാനും വഞ്ചിക്കുവാനും പഠിപ്പിച്ചു. സിയൂസ് ദേവൻ അവൾക്ക് പാൻഡോര എന്ന് പേരും നൽകി.
മറ്റു ദേവീദേവന്മാരും നല്ലതും ചീത്തയുമായ പല കഴിവുകളും അവൾക്ക് നൽകി. മനുഷ്യർക്ക് കൊടുക്കുവാൻ തീ മോഷ്ടിച്ചതിന് ശിക്ഷയായി പ്രോമിത്യുസിനെ ഒളിമ്പസ് മലമുകളിൽ ചങ്ങലക്കിട്ടതു മുതൽ അവൻറെ സഹോദരൻ എഫെമിത്യുസ് ഏകനായിരുന്നു. എഫെമിത്യുസിൻറെ ഏകാന്തതയ്ക്ക് ഒരു പരിഹാരമെന്ന നിലയിൽ പാൻഡോരയെ അവന് കൂട്ടുകാരിയായി നൽകാമെന്ന് സിയൂസ് ദേവൻ അവനോടു പറഞ്ഞു. ബുദ്ധിമാനായിരുന്ന പ്രോമിത്യുസ് ദേവന്മാർ നൽകുന്ന യാതൊരു സമ്മാനവും സ്വീകരിക്കരുതെന്ന് എഫേമിത്യുസിനോട് പറഞ്ഞിരുന്നു. എന്നാൽ പാൻഡോരയുടെ സൗന്ദര്യത്തിൽ മതിമയങ്ങിയ എഫെമിത്യുസ് കരുതി ഇത്ര സുന്ദരിയായ ഇവൾക്ക് തന്നെ വഞ്ചിക്കുവാനൊന്നുമാകില്ല.
അതുകൊണ്ടുതന്നെ ഇവളെക്കൊണ്ട് തനിക്കോ മനുഷ്യവർഗ്ഗത്തിനോ അപകടമൊന്നുമുണ്ടാകില്ല. അവൻ അവളെ വിവാഹം കഴിക്കുവാൻ സമ്മതിച്ചു.
തൻറെ തന്ത്രങ്ങൾ ഫലിക്കുന്നുവെന്നു മനസ്സിലായ സീയൂസ് ദേവൻ അവരുടെ വിവാഹദിവസം വളരെ നന്നായി ചിത്രപ്പണികൾ ചെയ്ത ഒരു പെട്ടിയും അതിൻറെ താക്കോലും അവർക്കു സമ്മാനമായി നൽകി. (അത് ഒരു ഭരണിയായിരുന്നു എന്നും ചില പാഠഭേദങ്ങളിൽ കാണുന്നു.) അവർക്ക് ഈ സമ്മാനം നൽകുമ്പോൾ ഈ പെട്ടി യാതൊരു കാരണവശാലും തുറക്കരുതെന്നൊരു നിർദ്ദേശവും സീയൂസ് ദേവൻ അവർക്കു കൊടുത്തു.
പെട്ടിക്കകത്ത് എന്താണെന്നറിയുവാനുള്ള ആകാംക്ഷയും ജിജ്ഞാസയും അപ്പോൾത്തന്നെ പൻഡോരയുടെ മനസ്സിലുണ്ടായി. രാവും പകലും പെട്ടിയെക്കുറിച്ചും അതിനുള്ളിലുള്ള രഹസ്യത്തെക്കുറിച്ചുമായിരുന്നു അവളുടെ ചിന്ത. ഒരു സമ്മാനം ലഭിച്ചിട്ട് അതൊരിക്കലും തുറന്നുകാണുകപോലും ചെയ്യരുതെന്ന് പറയുന്നതിലെ അർത്ഥശൂന്യത അവളെ ഭ്രാന്തുപിടിപ്പിച്ചു .
എഫേമിത്യുസ് വീട്ടിലുള്ളപ്പോഴൊന്നും പെട്ടിയുടെ അടുത്തു പോകാൻ പോലും അവൻ അവളെ അനുവദിച്ചിരുന്നില്ല. ഒരിക്കൽ എഫേമിത്യുസ് ആടുകളെ മേയ്ക്കാൻ പുറത്തുപോയിരുന്ന സമയം നോക്കി താക്കോലുമെടുത്ത് പെട്ടി തുറക്കാൻ പോയതാണ് പാൻഡോര. എന്നാലും ഇതറിഞ്ഞാൽ എഫേമിത്യുസിനുണ്ടായേക്കാവുന്ന ദേഷ്യമോർത്ത് അവൾ പലതവണ പിന്തിരിഞ്ഞു. എഫെമിത്യുസല്ലാതെ അവൾക്കാരാണുള്ളത് ഈ ലോകത്ത്.
പക്ഷെ അവൾക്കു തന്നെത്തന്നെ നിയന്ത്രിക്കാനായില്ല. അവസാനമൊരു ദിവസം അവളാ പെട്ടി തുറന്നു. ആകാംക്ഷയോടെ പെട്ടിക്കുള്ളിലേക്കു നോക്കിയ പാൻഡോരക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. തനിക്കാവുന്നിടത്തോളം തിന്മകളെയാണ് സീയൂസ് ദേവൻ പെട്ടിക്കുള്ളിൽ കുത്തിനിറച്ചിരുന്നത്. ഞെട്ടിത്തരിച്ചുനിന്ന പാൻഡോരയുടെ മുന്നിലൂടെ ദാരിദ്ര്യം, വേദന, മരണം, രോഗങ്ങൾ, നിരാശ, അസൂയ തുടങ്ങിയ തിന്മകളെല്ലാം ചെറുവണ്ടുകളുടെയും കീടങ്ങളുടെയും രൂപത്തിൽ ഭൂമിയിലേക്കു പറന്നിറങ്ങി. അവയിൽ ചിലതൊക്കെ അപ്പോൾത്തന്നെ പാൻഡോരയെ കടിക്കുവാനും ആക്രമിക്കുവാനും തുടങ്ങി. ഞെട്ടൽ മാറിയ പാൻഡോര പെട്ടെന്ന് പെട്ടിയുടെ അടപ്പു വലിച്ചടച്ചു. എന്നിട്ട് ഉച്ചത്തിലുച്ചത്തിൽ പൊട്ടിക്കരഞ്ഞു. വീട്ടിനു പുറത്ത് തോട്ടത്തിലായിരുന്ന എഫെമിത്യുസ് ശബ്ദം കേട്ട് ഓടിവന്നു. മനുഷ്യകുലത്തിൻറെ ആദ്യത്തെ കരച്ചിലായിരുന്നു പാൻഡോരയുടേത് .
അവർ ശ്രദ്ധിച്ചപ്പോൾ പെട്ടിക്കുള്ളിൽ നിന്ന് വളരെ ചിലമ്പിച്ച ശബ്ദത്തിൽ ആരോ തന്നെക്കൂടി പുറത്തുവിടാൻ കരഞ്ഞപേക്ഷിക്കുന്നതു കേൾക്കാമായിരുന്നു. എഫേമിത്യുസ് പറഞ്ഞു, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തിന്മകളെക്കാളും മോശമായിരിക്കില്ല ഇനി പെട്ടിക്കുള്ളിലുള്ളത്. അതിനെക്കൂടി പുറത്തുവിട്ടേക്കാം.
രണ്ടുപേരും കൂടി ഒരിക്കൽക്കൂടി പെട്ടി തുറന്നു. പെട്ടിക്കുള്ളിൽനിന്നും ലോലമായ ചിറകുകളുള്ള ഒരു ചിത്രശലഭത്തെപ്പോലെ പ്രതീക്ഷ പുറത്തേക്കു പറന്നുവന്നു. അത് പാൻഡോരയുടെയും എഫേമിത്യുസിന്റെയും ശരീരത്തിലും മനസ്സിലുമുണ്ടായ മുറിവുകൾ ചുംബിച്ചുണക്കി. പാൻഡോര ലോകത്തിലേക്ക് വേദനകളും യാതനകളും കൊണ്ടുവരുന്നതിനു കാരണക്കാരിയായെങ്കിലും പ്രതീക്ഷയെയും പുറത്തുവിട്ടുകൊണ്ട് ആ തിന്മകളെയും യാതനകളെയും ജയിക്കുവാനുള്ള സാഹചര്യവുമൊരുക്കി.
പ്രതീക്ഷ കൈവിടാതിരിക്കുക.
Prometheus, Greek Mythology
പ്രോമിത്യുസും മനുഷ്യസൃഷ്ടിയും
ദേവഗണത്തിലെ രാക്ഷസന്മാരിൽ ഉൾപ്പെട്ട അറ്റ്ലസിൻറെ സഹോദരൻമാരായിരുന്നു പ്രോമിത്യുസും എഫേമിത്യുസും. ഭൂമിയേയും ഭൂമിയിലെ ജീവജാലങ്ങളെയും നോക്കി കാത്തു പരിപാലിക്കാനുള്ള ഉത്തരവാദിത്തമായിരുന്നു ഇവരിൽ നിക്ഷിപ്തമായിരുന്നത്. പ്രൊമിത്യൂസിൻറെയും എഫേമിത്യുസിൻറെയും ശ്രദ്ധാപൂർണ്ണമായ പരിചരണത്തിൽ ഭൂമി പച്ചപിടിച്ചു സ്വർഗ്ഗസമാനമായി. ഒളിമ്പസ് മുകളിലെ സ്വർഗ്ഗത്തിൽ ഇരുന്ന് ദേവന്മാർ കുന്നും മലകളും പുഴകളും തടാകങ്ങളും പൂക്കളും മരങ്ങളും പുൽത്തകിടികളും നിറഞ്ഞ ഭൂമി കണ്ട് ആസ്വദിച്ചു . പക്ഷേ ഒളിമ്പസ് വിട്ട് ഭൂമിയിലേക്ക് ഇറങ്ങിച്ചെല്ലുവാനോ ഭൂമിയിൽ ജീവിക്കുവാനോ
![]() |
| പ്രോമിത്യുസ് മനുഷ്യസൃഷ്ടിയിൽ |
തൻറെ സൃഷ്ടികളായ മനുഷ്യർക്ക് പിന്നെയും പിന്നെയും കൂടുതൽ കൂടുതൽ അനുഗ്രഹങ്ങളും ജീവിതസൗകര്യങ്ങളും നേടിക്കൊടുക്കണം എന്ന ആഗ്രഹമായിരുന്നു പ്രോമിത്യുസിന്. ഒരു ദിവസം കടൽക്കരയിൽ കാറ്റേറ്റ് ചിന്തിച്ചു കൊണ്ടിരുന്ന അവന്റെ മനസ്സിലേക്ക് ഒരു ആശയം കടന്നുവന്നു. ഭൂമിയിൽ ഒളിമ്പസ് മലമുകളിലുള്ള ഒന്നിൻറെ കുറവുണ്ട്. ഒളിമ്പസ് മലമുകളിൽ ജുപിറ്റർ ദേവൻറെ കൊട്ടാരത്തിൽ പ്രകാശവും ചൂടും പരത്തുന്ന അഗ്നിയെ ഭൂമിയിൽ മനുഷ്യർക്ക് ലഭ്യമാക്കിയാൽ അവർ എത്രമാത്രം സന്തോഷവാന്മാരായിത്തീരും. പ്രോമിത്യുസ് ചിന്തിച്ചു. അന്നു വൈകുന്നേരമായപ്പോഴേക്കും അഗ്നിയെ ഒളിമ്പസ് മലമുകളിൽ നിന്നും ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനം അവൻ തൻറെ മനസ്സിൽ ഉറപ്പിച്ചിരുന്നു. തൻറെ ധീരമായ ഈ തീരുമാനത്തിനും മനുഷ്യരോടുള്ള സ്നേഹത്തിനുമിടയിൽ തൻറെ പ്രവർത്തി മൂലം ജുപിറ്റർ ദേവന് ഉണ്ടായേക്കാവുന്ന കോപത്തെപ്പറ്റി അവൻ അൽപംപോലും ഭയപ്പെട്ടതേയില്ല.
ഒരു രാത്രി ഒളിമ്പ്യൻ ദേവതകൾ എല്ലാം ചേർന്ന് ആലോചനയോഗം
![]() |
| പ്രോമിത്യുസ് തീയുമായി |
ആലോചനയോഗം കഴിഞ്ഞു തിരിച്ചെത്തിയ ജൂപ്പിറ്റർ ദേവൻ നോക്കുമ്പോൾ അതാ ഭൂമിയിൽ മുൻപ് കണ്ടിട്ടില്ലാത്ത തരം പ്രകാശ ഗോപുരങ്ങൾ മിന്നി മിന്നി കത്തുന്നു. ആദ്യം അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. അത് മനുഷ്യർ തീ കത്തിച്ച് തണുപ്പും ഇരുട്ടും അകറ്റുന്നതാണെന്ന് മനസ്സിലാക്കിയ ജൂപിറ്റർ കോപംകൊണ്ട് തിളച്ചു. ഒളിമ്പസ് മലമുകളിലെ മറ്റ് ദൈവങ്ങൾക്കു പോലും അവൻറെ മുൻപിൽ നിൽക്കുവാൻ ധൈര്യമുണ്ടായില്ല. ജൂപ്പിറ്റർ ദേവൻ പ്രോമിത്യുസിന് നൽകിയ ശിക്ഷ അനിതരസാധാരണവും അതികഠിനവും ആയിരുന്നു. പ്രൊമിത്യൂസ് തടവുകാരനായി പിടിക്കപ്പെട്ടു. അവനെ കാക്കസസ് പർവ്വത ത്തിൻറെ ഉന്നത ശിഖരങ്ങളിലൊന്നിൽ കൈകാലുകൾ ബന്ധിച്ച് തൂക്കിയിട്ടു. വിശന്നുവലഞ്ഞ ഒരു കഴുകൻ അവൻറെ മാറു പിളർന്നു അവൻറെ കരൾ കുത്തിക്കീറി ഭക്ഷണമാക്കി. രാത്രികളിൽ
![]() |
| പ്രോമിത്യുസും കഴുകനും |
പ്രോമിത്യുസിൻറെ വേദനകളും യാതനകളും വർഷങ്ങൾ അല്ല നൂറ്റാണ്ടുകൾ തന്നെ നീണ്ടുനിന്നു. പ്രോമിത്യുസിൻറെ ദീനരോദനങ്ങളോ മറ്റു ദേവന്മാരുടെ നിവേദനങ്ങളോ ഒന്നുംതന്നെ ജൂപ്പിറ്ററിൻറെ കോപം ശമിപ്പിച്ചില്ല. വര്ഷങ്ങൾക്കുശേഷം ജൂപ്പിറ്ററിൻറെ മകനായ ഹെർക്കുലീസ് തൻറെ യാത്രയ്ക്കിടയിൽ ചങ്ങലയിൽ തടവുകാരനായിക്കഴിയുന്ന പ്രോമിത്യുസിനെ കാണുകയും കഴുകനെ കൊന്ന് ചങ്ങലകൾ തകർത്ത് അവനെ മോചിപ്പിക്കുകയും ചെയ്തു. മനുഷ്യർ പ്രൊമിത്യൂസിന് ആരാധ്യനായ ഒരു വിപ്ലവകാരിയുടെ സ്ഥാനമാണ് നൽകി ആദരിക്കുന്നത്.
Olympus Mount (യവനപുരാണങ്ങളിലൂടെ 1)
അബ്രഹാമിക് മതങ്ങളായ ക്രിസ്തുമതവും ഇസ്ലാം മതവും യൂറോപ്പിനെ കീഴടക്കുന്നതിനു മുൻപ് യൂറോപ്പിനു തനതായ , ബഹുദൈവവാദത്തിലടിയുറച്ച ഒരു വിശ്വാസസംഹിതയും, സാംസ്കാരികതയുമുണ്ടായിരുന്നു. തത്വചിന്തയുടെയും ജനാധിപത്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ ഗ്രീസിൽ ഉടലെടുത്ത ഈ ദൈവസങ്കല്പം കാലക്രമത്തിൽ റോമാസാമ്രാജ്യവും ഏറ്റെടുക്കുകയും ദൈവങ്ങളുടെ സ്വഭാവവിശേഷങ്ങളും സ്ഥാനമാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ ചില പേരുമാറ്റങ്ങളിലൂടെ സ്വന്തമാക്കി മാറ്റുകയും ചെയ്തു. ഗ്രീക്ക്-റോമൻ സാഹിത്യകാരന്മാരായിരുന്ന ഹോമറും വിർജിലും തങ്ങളുടെ മഹാകാവ്യങ്ങളായ ഇലിയഡ്, ഒഡീസി, എനിയാസ് എന്നിവയിലൂടെ മനുഷ്യനോടടുത്തുനിന്ന ആ ദൈവങ്ങളെ അനശ്വരമാക്കി. ഒരുകാലത്ത് മനുഷ്യർ ഭയഭക്തിബഹുമാനങ്ങളോടെ ആദരിക്കുകയും ബലികളർപ്പിക്കുകയും ആപത്ഘട്ടങ്ങളിൽ സഹായത്തിനായി ഓടിയണയുകയും ചെയ്തിരുന്ന ദൈവങ്ങളുടെ ഒരു സമൂഹം തന്നെ വെറും ഐതിഹ്യങ്ങളും കഥകളുമായി മാറിപ്പോയത് വിധിവൈപരീത്യമെന്നല്ലാതെ എന്തുപറയാൻ.
ഒളിമ്പസ് മലയിലെ ദേവലോകം
പണ്ട് പണ്ട് സഹസ്രാബ്ദങ്ങൾക്കു മുൻപ് ഗ്രീസിലെ ഏറ്റവും വലിയ പർവ്വതമായ ഒളിമ്പസ് മേഘങ്ങളാൽ ചുറ്റപ്പെട്ടു മനുഷ്യർക്ക് അപ്രാപ്യമായി ഉയർന്നു നിന്നു. കൂട്ടം തെറ്റി കാണാതായ തൻറെ ആട്ടിൻ കുട്ടിയെ അന്വേഷിച്ചു വൃദ്ധനായ ആ ഇടയൻ ഒളിമ്പസ് മലയുടെ താഴ്വാരങ്ങളിലൂടെ വളരെനേരം അലഞ്ഞു നടന്നു. കോണിഫർ മരങ്ങൾ തിങ്ങിനിറഞ്ഞ മലഞ്ചെരുവിൽ എവിടെയോ നിന്നും എൻറെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയുടെ ശബ്ദം കേൾക്കുന്നുണ്ടോ?. അയാൾ സാവകാശം മലഞ്ചെരുവിലൂടെ മുകളിലേക്ക് നടന്നു തുടങ്ങി. ദൈവങ്ങളുടെ രാജാധിരാജനായ ജൂപിറ്റർ ദേവൻറെയും മറ്റു ദേവന്മാരുടെയും വാസസ്ഥലമായ ഒളിമ്പസ് മലയുടെ മുകൾ ഭാഗം എപ്പോഴും മേഘങ്ങളാൽ മൂടപ്പെട്ടിരുന്നു. ആ മലയുടെ ഉയരം എന്തെന്നോ അവിടെയുള്ള ദേവലോകത്തിൻറെ ഭംഗി എന്തെന്നോ ഭൂമിയിൽ ആർക്കും തന്നെ ചിന്തിക്കാൻപോലും ശേഷി ഉണ്ടായിരുന്നില്ല.
![]() |
| ഒളിമ്പസ് പർവ്വതം |
തൻറെ പ്രിയപ്പെട്ട ആട്ടിൻകുട്ടി യോടുള്ള സ്നേഹം മൂലം ഒളിമ്പസ് മല മനുഷ്യർക്ക് അപ്രാപ്യമായ നിരോധിത മേഖലയാണ് എന്ന കാര്യം നമ്മുടെ ഇടയൻ പാടെ മറന്നു പോയിരുന്നു. അയാൾ മല കയറി ക്കൊണ്ടേയിരുന്നു. പെട്ടെന്നാണ് വളരെ പ്രകാശമാനമായിരുന്ന ആകാശം ഇരുണ്ടു കറുത്തത്. മലമുകളിൽ നിന്നും താഴേക്കിറങ്ങി വന്ന കോടമഞ്ഞിൻറെ ഇരുട്ടിൽ തൻറെ കൈകൾ പോലും കാണാൻ വയ്യാത്ത അവസ്ഥയായി ഇടയന്. സ്വന്തം പാദപതനത്തിൻറെ ശബ്ദം പോലും അയാളെ ഭയപ്പെടുത്തി. മലമുകളിൽ അയാൾക്ക് മുകളിൽ ഒരു കൊടുങ്കാറ്റ് വീശിയടിക്കുവാൻ തുടങ്ങി. ദേവലോകത്തേക്ക് നുഴഞ്ഞുകയറിയ മനുഷ്യനെ തേടി ജൂപ്പിറ്റർ തൻറെ ആയുധമായ ഇടിമിന്നലിനെ അയച്ചു. ഒളിമ്പസ് മലയുടെ പരിശുദ്ധിയിലേക്കു കടന്നുകയറുക എന്ന തെറ്റു ചെയ്ത പാവം ആട്ടിടയനെ തേടി മിന്നൽപ്പിണറുകൾ തലങ്ങും വിലങ്ങും ആ വനത്തിലൂടെ പാറിനടന്നു.
(റോമൻ ഐതിഹ്യങ്ങളിൽ ജൂപിറ്റർ എന്നറിയപ്പെടുന്ന ദേവൻ തന്നെയാണ് ഗ്രീക്കുകാരുടെ സീയൂസ്.)
നാളിതുവരെ ഒരു മനുഷ്യജീവിക്കും ഒളിമ്പസ് മല കയറുവാനോ ദേവന്മാരുടെ വാസഗൃഹങ്ങൾ സന്ദർശിക്കുവാനോ അവസരം ലഭിച്ചിട്ടില്ല. പിന്നെങ്ങനെ ഇക്കാര്യങ്ങളൊക്കെ നമ്മൾ അറിഞ്ഞു? ജോലി കഴിഞ്ഞു തളർന്നു മയങ്ങിയ ചില ആട്ടിടയൻ മാരുടെയും നാവികരുടെയും ഒക്കെ സ്വപ്നങ്ങളിൽ ഒളിമ്പസ് ദേവലോകത്തിൻറെ മാസ്മരികതയും സൗകുമാര്യവും സൗന്ദര്യവും അനശ്വരമായ യുവത്വവും വെളിപ്പെടുത്തപ്പെട്ടു എന്നാണ് ഹോമറിനെപ്പോലെയുള്ള സാഹിത്യ കേസരികൾ സാക്ഷ്യപ്പെടുത്തുന്നത്.
മനുഷ്യ വർഗ്ഗത്തിൻറെ ചിന്തകൾക്ക് അതീതമായ ലോകത്തിൻറെ പ്രാരംഭകാലത്തു തന്നെ ജൂപ്പിറ്റർ ദേവനും അദ്ദേഹത്തിൻറെ അനുചരന്മാരായ ദേവഗണങ്ങളും ഒളിമ്പസ് മലമുകളിൽ താമസമുറപ്പിച്ചിരുന്നു. ജൂപ്പിറ്ററുമായി അധികാരത്തിനുവേണ്ടി മത്സരിച്ചിരുന്ന മറ്റ് പല ശക്തികളെയും തോൽപ്പിച്ച് ഓടിച്ചതിനുശേഷം മാത്രമാണ് അദ്ദേഹത്തിന് ലോകത്തിനുമേൽ പൂർണ്ണമായി അധികാരം സ്ഥാപിക്കുവാനായത്. ഒളിമ്പസ് മലമുകളിൽ കൊട്ടാരത്തിൽ തൻറെ സിംഹാസനത്തിലിരുന്നു ജൂപ്പിറ്ററിന് ലോകം മുഴുവൻ വീക്ഷിക്കുവാനാകുമായിരുന്നു. സമുദ്രം ഭരിക്കുവാനുള്ള അധികാരം തൻറെ സഹോദരനായ നെപ്ട്യൂണിനെയും ഹെയ്ഡസ് (Hades) എന്ന പേരിൽ അറിയപ്പെട്ടിരുന്ന അധോലോകം അല്ലെങ്കിൽ പാതാളത്തിൻറെ അധികാരം തൻറെ മറ്റൊരു സഹോദരനായ പ്ലൂട്ടോയെയും ഏൽപ്പിച്ചു. മറു ലോകത്തെ സ്നേഹവും സഹോദര്യവും ആഹ്ളാദവും നഷ്ടപ്പെട്ടതിനെപറ്റി ആകുലപ്പെട്ട് നിശ്വാസമുതിർത്തു വിലപിക്കുന്ന ആത്മാക്കളെ കൊണ്ട് നിറഞ്ഞ പാതാളം നിശബ്ദവും പ്രകാശ രഹിതവും തണുത്തുറഞ്ഞതും ആയിരുന്നു.
തൻറെ മാളിക മുകളിൽ നിന്ന് നോക്കുമ്പോൾ അങ്ങകലെ ആഫ്രിക്കൻ
![]() |
അറ്റ്ലസ് തന്റെ ഭാരവുമായി ചിത്രകാരന്റെ ഭാവനയിൽ |

(നിങ്ങൾക്കറിയാമോ?' നമ്മുടെ തലയെ താങ്ങി നിറുത്തുന്ന നട്ടെല്ലിന്റെ
ഏറ്റവും മുകളിലത്തെ അസ്ഥിയുടെ പേരും അറ്റ്ലസ് എന്നാണ്.) നമ്പർ 1 പച്ചനിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു അറ്റ്ലസിനെ.








