Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

ജനാധിപത്യം അപകടത്തിലോ ?

ജനാധിപത്യം അപകടത്തിലോ ?

U S പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തി മതിൽ കെട്ടി തിരിക്കുമെന്നുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ ആവശ്യത്തിനു സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാൽ ഈ അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തിന് കണക്കില്ലായിരുന്നു. മുതലാളിത്ത, സമ്പന്ന രാഷ്ട്രമെന്ന പെരുമയുണ്ടെങ്കിലും അമേരിക്കയുടെ സാമ്പത്തിക നില കഴിഞ്ഞകാലങ്ങളിൽ ഭദ്രമായിരുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കെ,
അതിനൊരു കാരണം ഈ അനധികൃത കുടിയേറ്റക്കാരും കൂടിയാണെന്ന വാദം ജനങ്ങളെ ബോധ്യപ്പെടുത്താൻ ട്രംപിനു സാധിച്ചിരുന്നു. അതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി നടപ്പാക്കുകയെന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നം കൂടിയാണ്.

എന്നാൽ പിൽക്കാലത്തു സെനറ്റിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ  നാൻസി പേലെസിയുടെ നേതൃത്വത്തിൽ ട്രംപിന്റെ പദ്ധതി പാസ്സാക്കാൻ വിസമ്മതിച്ചു. അതിർത്തിയിൽ മതിലു പോയിട്ട് ഒരു വേലി കെട്ടാൻ പോലും ഫണ്ട് അനുവദിക്കില്ലെന്ന പിടിവാശിയിലാണവർ. 
ഭരണപ്രതിപക്ഷങ്ങൾ തമ്മിലുള്ള വടംവലി മൂർച്ഛിക്കുമ്പോൾ ഒരുമാസത്തിലധികമായി ജോലിക്കാർക്കു ശമ്പളം കൊടുക്കാൻ പോലും കഴിയാതെ പല ഓഫീസുകളും താത്കാലികമായി നിശ്ചലമാക്കിയിരിക്കുന്നു.
ഒരു മതിലു  കെട്ടാൻ പണമില്ലാഞ്ഞിട്ടല്ല പ്രത്യുത രണ്ടു വമ്പന്മാർ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ഇവിടെ പ്രശ്നമായിരിക്കുന്നത്. ജനസമ്മതി എങ്ങിനെ നിരാകരിക്കപ്പെടുന്നു എന്നുള്ളതിന് അമേരിക്കയിൽ നിന്നും ഒരു സന്ദേശമെന്നു പറയാം 

ഇംഗ്ലണ്ട്  യൂറോപ്യൻ  യൂണിയനിൽ നിന്നും പുറത്തുപോരണമെന്നും സ്വതന്ത്രമായി നിക്കണമെന്നുമുള്ള തീരുമാനം ഒരു ജനഹിത പരിശോധനയിൽ നിന്നും ഉരുത്തിരിഞ്ഞതായിരുന്നു. ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ജനങ്ങൾ യൂണിയനിൽ നിന്നും പുറത്തുപോരണമെന്നു വിധിയെഴുതിയെങ്കിൽ ആ തീരുമാനത്തെ മാനിക്കയെന്നതും അതു നടപ്പിലാക്കുകയെന്നതും ഇപ്പോൾ നിലവിലുള്ള ഗവൺമെന്റിന്റെ കടമയാണ്. എന്നാൽ ഈ വേർപിരിയൽ എങ്ങിനെയെങ്കിലും നടപ്പിലാക്കാതിരിക്കാൻ വഴി നോക്കുകയാണ് പ്രതിപക്ഷവും തെരേസ മേയുടെ പാർട്ടിയിലെ തന്നെ ചിലരും ചേർന്ന്. ഈ അവസരത്തിൽ തെരേസ മെയെ കാലു വാരുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് സമം എന്ന് തന്നെ പറയാം. എങ്ങിനെയും ജനഹിതം നടപ്പിലാക്കാതിരിക്കുക! 

ഇംഗ്ലണ്ട് യൂണിയനിൽ നിന്നും പുറത്തു പോകുന്നത് അംഗ രാഷ്ട്രങ്ങളിൽ ആർക്കും തന്നെ ഇഷ്ടമല്ല,പ്രത്യേകിച്ച് യൂണിയൻ നിലനിൽക്കുന്നതു കൊണ്ട് ഏറ്റവും അധികം ലാഭം കൊയ്യുന്ന ജർമനിക്ക്. ഇംഗ്ലണ്ടിലെ ജനങ്ങളെ വീണ്ടും ഒരു ജനഹിത പരിശോധന നടത്തി ബ്രെക്സിറ്റിന് എതിരായി വിധിയെഴുതുവാൻ ആഹ്വാനം ചെയ്യുകയാണ് ജർമൻ നേതാക്കൾ. മറ്റൊരു രാജ്യത്തെ ജനാധിപത്യ പ്രക്രിയയ്‌ക്കു മേലെയുള്ള കടന്നു കയറ്റം!

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ പഴയ പ്രതിപക്ഷ നേതാവ് ഫെലിക്സ് ഡിഷ്‌കെടിയാണ് വിജയം നേടിയത്. അവിടത്തെ തിരഞ്ഞെടുപ്പ് കോടതി വരെ അംഗീകരിച്ച ഈ വിജയത്തെ അംഗീകരിക്കുവാൻ പക്ഷെ  പരാജയപ്പെട്ട നേതാവ് ഫയാലു സന്നദ്ധനല്ല. താനല്ല ജയിക്കുന്നതെങ്കിൽ അതു തിരഞ്ഞെടുപ്പ് അട്ടിമറി കാരണമാണെന്ന് കരുതാനാണ് അയാൾക്കിഷ്ടം. ഇവിടെയും ജനഹിതത്തിന് പുല്ലു വില.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 2014 ൽ ബി ജെ പി ഗവണ്മെന്റ് അധികാരത്തിൽ വന്നത് വോട്ടിങ് മെഷീനിൽ തിരിമറി നടത്തിയിട്ടാണെന്നതാണ് പുതിയ കണ്ടു പിടുത്തം. അഴിമതിയിലും കൈക്കൂലിയിലും മുങ്ങിയിരുന്ന കോൺഗ്രസ്സ്  ഭരണത്തിന്റെ  ചരമക്കുറിപ്പു മാറ്റിയെഴുതുവാൻ  അന്ന് ഒരു ശക്തിക്കും സാധിക്കുമായിരുന്നില്ല. അത് കഴിഞ്ഞു വന്ന പല തിരഞ്ഞെടുപ്പികളിലും പാർട്ടികൾ മാറി മാറി ജയ പരാജയങ്ങൾ നുണഞ്ഞു. ജയിക്കുമ്പോൾ വോട്ടിംഗ് യന്ത്രം പിഴവറ്റതും തോൽക്കുമ്പോൾ തിരിമറിക്കപ്പെട്ടതും! കേവല ഭൂരിപക്ഷം നേടി പാർലമെന്റിലെത്തിയ ഒരുപാർട്ടിയെ പക്ഷെ വിരലിലെണ്ണാവുന്ന പ്രതിപക്ഷം സഭ അലംകോലപ്പെടുത്തി ഭൂരിപക്ഷം ദിവസങ്ങളിലും നിഷ്ക്രിയമാക്കിയപ്പോൾ നമ്മൾ ജനാധിപത്യത്തിനു ശവക്കുഴി തോണ്ടുകയായിരുന്നു. ഇവിടയേയും ഞാനല്ല ഭരണത്തിലെങ്കിൽ ഭരണം തന്നെ നടക്കേണ്ട എന്ന പ്രതീതി സൃഷ്ടിക്കൽ.

അധികാരത്തിന്റെ അകത്തളങ്ങളിൽ വിരാജിച്ചവർക്ക് ആ സുഖ സൗകര്യങ്ങൾ ത്യജിക്കാനും ജനങ്ങൾ തന്നെ/ തന്റെ പാർട്ടിയെയല്ലാതെ മറ്റൊന്നു  തിരഞ്ഞെടുത്താൽ അത് ജനാധിപത്യമായി അംഗീകരിയ്കാനും ഉള്ള വിമുഖത
ലോകം ഏകാധിപത്യ പ്രവണതയിലേക്കുള്ള ചുവടു മാറ്റത്തിലാണോ എന്ന സന്ദേഹമുണർത്തുന്നു.

C.Abraham 

ദേശീയ പൗരത്വ ബിൽ

ദേശീയ പൗരത്വ ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസ്സായി ഒരു യാഥാർഥ്യമാവാനിരിക്കെ ബില്ലിനെതിരെ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ കക്ഷികളും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പ്രചാരണങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള എതിർ ശബ്ദങ്ങൾ വേറെയും.

ജനസംഖ്യയുടെ 80 ശതമാനത്തോളം ഹിന്ദുക്കൾ  വസിക്കുന്ന ഇന്ത്യയിൽ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കുകയെന്ന BJP യുടെ രഹസ്യ അജണ്ടയാണ് ബില്ല് പാസ്സാകുന്നതിലൂടെ നടപ്പിലാക്കാൻ പോകുന്നത് എന്നാണ് പ്രധാന പരാതി. 
ലോകജനസംഖ്യയുടെ ആറിലൊന്നോളം ആണ് നമ്മൾ ഇന്ത്യക്കാർ. ഏതാണ്ട് 104 കോടിയോളം.ലോകത്ത് ആകെയുള്ള ഹിന്ദുക്കളിൽ 90 ശതമാനവും ഇന്ത്യയിൽ ജീവിക്കുന്നു.966 മില്യൺ ജനങ്ങളാണ് ഇന്ത്യയിൽ ഹിന്ദു ജീവിത രീതികൾ പിന്തുടരുന്നത്. ഇത്രയേറെ ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമെന്നു വിശേഷിപ്പിക്കുന്നെങ്കിൽ അതൊരു യാഥാർഥ്യം മാത്രമല്ലേ ! ഇങ്ങനെയൊരു സ്റ്റാറ്റസ് ഉണ്ടാക്കുവാൻ  ഒരു ഭരണകൂടം വിചാരിച്ചാൽ സാധ്യമാണോ !

അതാതു രാജ്യങ്ങളിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മതവിശ്വാസം കണക്കിലെടുത്ത് ആ രാജ്യങ്ങളെ ക്രിസ്ത്യൻ, മുസ്‌ലീം,  യെഹൂദ രാജ്യങ്ങളെന്നു വിളിപ്പേരിടുന്നു. പടിഞ്ഞാറൻ രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങളെന്നു മുദ്ര കുത്തുന്നെങ്കിലും അമേരിക്കയൊഴിച്ചു മറ്റെങ്ങും തന്നെ വിശ്വാസം ഭരണസംവിധാനങ്ങളെ സ്വാധീനിക്കുന്നില്ല.
ബഹുഭൂരിപക്ഷം ഹിന്ദുക്കൾ വസിക്കുന്ന ഇന്ത്യയിൽ മറ്റു മതങ്ങൾക്കു പ്രവർത്തിക്കുവാനും വളരുവാനും അവസരം ലഭിച്ചത് ന്യുന പക്ഷങ്ങളോടുള്ള അവരുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ്. 2050 ഓടെ ഇന്തോനേഷ്യയെ പിന്നിലാക്കി  ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം വിശ്വാസികൾ ഉള്ള രാജ്യം ഇന്ത്യയായിരിക്കുമെനാണു കണക്കുകൾ സൂചിപ്പിക്കുന്ന്നു.അതേ സമയം  വിഭജനകത്ത് 12.9 ശതമാനം  ഹിന്ദുക്കൾ ഉണ്ടായിരുന്ന പാകിസ്ഥാനിൽ ഇന്നുള്ളത് വെറും 1.6 ശതമാനം മാത്രം.രണ്ടു രാജ്യങ്ങളുടെ ന്യുനപക്ഷങ്ങളോടുള്ള സമീപനം ഇതിൽ നിന്നും വ്യക്തമാവുന്നു.

ഊരും പേരുമില്ലാത്ത അന്യ സംസ്ഥാനത്തൊഴിലാളികൾ തൊഴിൽ മേഖലകൾ കൈയടക്കിയിരിക്കുന്ന കേരളത്തിൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരു തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഇന്ന് നാം മനസ്സിലാക്കുന്നു. 
മുസ്ലിം രാജ്യങ്ങളായ പാകിസ്ഥാനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമൊക്കെ ഇന്ത്യയിലേയ്ക്കു കുടിയേറുന്ന ഇസ്ലാം വിശ്വാസിക്ക് പൗരത്വം നൽകണമെങ്കിൽ  ബോധ്യപ്പെടുത്താനാവുന്ന കാരണങ്ങളുണ്ടാവണം. ആ രാജ്യങ്ങളിലെ തിരസ്കരിക്കപ്പെട്ട മത ന്യുനപക്ഷങ്ങളെ നമ്മൾ മാനുഷിക പരിഗണനകൾ നൽകി കുടിയിരുത്തുകയും വേണം. അത് തന്നെയാണ് കേന്ദ്ര ഗവണ്മെന്റ് ഇപ്പോൾ ചെയ്യുന്നത്. 

ദേശീയ പൗരത്വ ബില്ലിനെ എതിർക്കുന്നവരുടെ ലക്ഷ്യം ന്യുനപക്ഷ പ്രീണനവും രാഷ്ട്രീയ മുതലെടുപ്പും മാത്രമാണ്. അവർ ദേശീയതയുടെ നിർവചനം തെറ്റായി മനസ്സിലാക്കിയിരിക്കുന്നു 
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമെന്നത്  പച്ചയായ യാഥാർഥ്യം മാത്രം 

സാമ്പത്തികസംവരണബിൽ

ആവശ്യക്കാരന് പരിശീലനം സൗജന്യമാവട്ടെ. സ്ഥാനമാനങ്ങൾക്കു  മാനദണ്ഡം യോഗ്യതയും

ലോകസഭയിലും രാജ്യസഭയിലും ബഹുഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടെ സാമ്പത്തികസംവരണബിൽ പാസ്സാക്കിയതിൽ നിന്നും ഒന്ന് മനസ്സിലാക്കം, രാജ്യത്തെ ജനങ്ങൾ വലിപ്പ ചെറുപ്പം മറന്ന് ഈ മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന്.
എന്നാൽ ദളിത് ചിന്തകരെന്ന്  അവകാശപ്പെടുന്നവരും, രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽ കണ്ടു ചില സംഘടനകളും വ്യക്തികളുമൊക്കെ ഈ ബില്ലിനെ ഭരണഘടനാവിരുദ്ധമെന്നു വിശേഷിപ്പിച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമായിട്ടുണ്ട്.

പിന്നോക്ക ജാതി-വിഭാഗക്കാർക്കായി സംവരണം ഉറപ്പാക്കിയ ഭരണഘടനാ ശിൽപികൾ പോലും ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല, ഇന്നത്തെ രീതിയിൽ ഒരു സംവരണം നിലവിൽ വരണമെന്ന്. പിന്നോക്ക സമുദായങ്ങൾക്കും ജാതികൾക്കുമൊക്കെ വിദ്യാഭ്യാസ മേഖലകളിൽ ഏതറ്റം വരെയും സംവരണമോ സൗജന്യമോ സാധ്യമാക്കുന്നതും അനുബന്ധ തസ്തികകളിൽ (subordinate posts) സംവരണം ഏർപ്പെടുത്തുന്നതുമൊക്കെ അവരെ സാമൂഹികസമത്വത്തിലേയ്ക്കു ഉയർത്തിക്കൊണ്ടു വരുന്നതിന്  അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്, തികച്ചും ന്യായയുക്തവും.
എന്നാൽ പ്രഗൽഭ്യവും കഴിവും തെളിയിക്കേണ്ട മേഖലകളിൽ- മെഡിക്കൽ,സിവിൽ,മിലിട്ടറിതുടങ്ങി..സംവരണാനുകൂല്യം പ്രയോജനപ്പെടുത്തി അനർഹരായവർ  കയറി പറ്റുകയും സ്ഥാനക്കയറ്റത്തിന് വരെ കഴിവിനു  പകരം സംവരണം മാനദണ്ഡമാക്കുകയും ചെയ്യുമ്പോൾ അത് രാജ്യത്തിൻറെ വളർച്ചയെയും പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുകയും ആഗോളതലത്തിൽ നമ്മുടെ അന്തസ്സിനു നിഴൽ വീഴ്ത്തുകയുമാണു  ചെയ്യുന്നത്. മാത്രമല്ല തങ്ങളുടെ മേലധികാരിയായി സംവരണത്തിന്റെ അനുകല്യത്തിൽ വന്ന ഒരു കഴിവുകെട്ട മേലധികാരിയെ അംഗീകരിക്കുവാൻ പലർക്കും സാധിച്ചെന്നും വരില്ല. ഫലം ഓഫീസിലെ കെടുകാര്യസ്ഥത തന്നെ! ഈ അവസ്ഥ ഇന്ന് പല ഓഫീസുകളിലും നിലനിക്കുന്നുണ്ടെന്നതാണ് വാസ്തവം. സംവരണ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവർ തങ്ങൾക്കു കിട്ടുന്ന അവസരങ്ങൾ  പരമാവധി പ്രയോജനപ്പെടുത്തി ഉയർന്ന മാർക്കോടെ പാസ്സാകുവാനും  അഭിമാനത്തോടെ ഉയർന്ന തസ്തികകൾ  അലങ്കരിക്കുവാൻ തങ്ങൾ യോഗ്യരാണെന്നു തെളിയിക്കുകയും ചെയ്യട്ടെ . അനർഹമായ സ്ഥാനലബ്ധി അയോഗ്യരെ അപകർഷരാക്കുന്നു. അവർക്കു കഴിവു  തെളിയിക്കാൻ കുറുക്കു വഴികൾ  തേടേണ്ടി വരുന്നു. 

ഇന്നത്തെ രീതിയിൽ സംവരണം നിലനിന്നിരുന്നതു കൊണ്ട്  രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം -Brain drain-ആണെന്നു  പറയാം. ഉന്നത നിലവാരത്തിൽ പഠിച്ചിറങ്ങുന്ന പ്രതിഭാധനരായവർ സംവരണമതിലിൽ തട്ടി ജോലി കിട്ടാതെ വിദേശ രാജ്യങ്ങളിൽ അടിമകളായി സ്വയം വില്പനച്ചരക്കുകളായപ്പോൾ നമുക്കു നഷ്ടപ്പെട്ടത് രാജ്യ പുരോഗതിക്കു ഉതകുമായിരുന്ന ജീനിയസ്സുകളെയാണ്. അവരുടെ അധ്വാനത്തിന്റെ ഫലം NRI അക്കൗണ്ടുകളി ലൂടെ നാട്ടിലെത്തുമ്പോൾ ഒരു വർഷം 150 ൽ താഴെ ദിവസങ്ങളിൽ മാത്രം ജോലിയും ബാക്കി ദിവസങ്ങൾ ഹർത്താലും പണിമുടക്കും പൊതു അവധിയും ഒക്കെയായി ആഘോഷിക്കുന്നവർ നാട്ടിലെത്തുന്ന പണം ക്രിയാത്‌മകമായി എങ്ങനെ ഉപയോഗിക്കണമെന്നു പോലും ബോധ്യമില്ലാതെ ഓരോ വർഷവും ശമ്പളവർധനവിന്റെ  പേരിൽ ഖജനാവ് കൊള്ളയടിക്കുന്നു.

സംവരണ സംവിധാനത്തിലെ ഈ മാറ്റം കൊണ്ട് ഇടത്തരക്കാർക്കായിരിക്കും ഒരു പക്ഷെ കൂടുതൽ പ്രയോജനം ലഭിക്കുക. മേൽ ജാതിക്കാരൻ  എന്ന പേരിൽ മാറ്റി നിർത്തപ്പെട്ടിരുന്ന പാവപ്പെട്ടവന് ഒരു ജോലിക്കപേക്ഷിക്കാനുള്ള യോഗ്യത ഈ മാറ്റം ഉറപ്പ് കൊടുക്കുന്നു.

മറ്റൊന്ന് പട്ടേൽ  സംവരണവും, മറാത്തി സംവരണവും പോലെയുള്ള രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭണങ്ങൾക്ക് ഇനി വലിയ പ്രസക്തി ഉണ്ടാവില്ലെന്നതാണ്. അതുപോലെ തന്നെ രാഷ്ട്രീയ പാർട്ടികളുടെ ന്യുനപക്ഷ പ്രീണന നയവും  ഇനി ബുദ്ധിമുട്ടാവും .

ബോക്സിങ് റിങ്ങിലേക്കും, ക്രിക്കറ്റു കളിക്കാനുമൊന്നും നമ്മൾ സംവരണാടിസ്ഥാനത്തിലല്ലല്ലോ തിരഞ്ഞെടുക്കുന്നത്. ആർക്കും   അങ്ങനെ കയറിപ്പറ്റുവാൻ  താല്പര്യവുമില്ല.  ആവശ്യക്കാരന് പരിശീലനം സൗജന്യമാവട്ടെ. സ്ഥാനമാനങ്ങൾക്കു  മാനദണ്ഡം യോഗ്യതയും.

C.V. Abraham

ദുർഗുണ പാഠശാലകൾ

കലാലയങ്ങൾ ദുർഗുണ പാഠശാലകൾ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസിലൂടെ അനാവരണം ചെയ്യപ്പെട്ട, കലാലയ രാഷ്ട്രീയത്തിന്റെ ജീർണിച്ചതും അപകടകരവുമായ പ്രവർത്തന ശൈലികൾ മൂലം, ഭാവിസ്വപ്നങ്ങൾ കൈയെത്തും ദൂരത്തു പിച്ചിച്ചീന്തപ്പെടുന്നതു കണ്ടു മനം മടുത്ത വിദ്യാർത്ഥികളെ ആത്മഹത്യയിലേക്കുതള്ളി വിടുമ്പോഴും, തങ്ങളുടെ അപ്രമാദിത്വം നിലനിറുത്തത്തുന്നതിനുവേണ്ടി സ്വംന്തം അണികളിൽ പെട്ടവനെ പോലും കൊലചെയ്തു ഭീകരാന്തരീക്ഷം നിലനിറുത്തികൊണ്ട്, വിദ്യാർത്ഥികളെ അടിമകളാക്കി രാഷ്‌ടീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി ദുരുപയോഗം ചെയ്യുമ്പോളും,പ്രതിഭാധനരായ വിദ്യാര്ഥികളെപോലുംപിന്നിലാക്കിക്കൊണ്ട് സംഘടനാനേതാക്കൾ വളഞ്ഞ വഴികളിലൂടെ P S C യുടെ മത്സരപരീക്ഷകളിൽ വരെ റാങ്കുകൾ നേടി മിടുക്കന്മാർക്കു മാത്രം അർഹതപ്പെട്ട ജോലികൾ, അവരുടെ സാധ്യതകൾക്കു മങ്ങലേല്പിച്ചുകൊണ്ടു കൈപ്പിടിയിലൊതുക്കുമ്പോളും രാഷ്ട്രീയ പാർട്ടികളുടെ പോഷക സംഘടനകളായി അധംപതിച്ച വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ഇനി വേണ്ടെന്നു വയ്ക്കുന്നതിന് പകരം S F I മാത്രം ആധിപത്യം പുലർത്തിയിരുന്നിടത്തു തങ്ങൾക്കും അവസരം കിട്ടുന്നു എന്നുള്ള ആഹ്‌ളാദ ത്തിമിർപ്പിലാണ് മറ്റു പാർട്ടിക്കാർ

കലാലയ രാഷ്ട്രീയം ഒരു വിദ്യാർത്ഥിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ പറ്റി ഒരു വിചിന്തനം ഈ അവസരത്തിൽ ആസ്ഥാനത്താവില്ല

80 ശതമാനത്തിലധികം മാർക്കു വാങ്ങിയവർക്കു ബിരുദ പഠനത്തിനും 90 ശതമാനത്തിനുമേൽ മാർക്കു വാങ്ങിയവർക്കു ബിരുദാനന്തര ബിരുദത്തിനും പ്രവേശനം നൽകുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ(അതുപോലെ മറ്റു കലാലയങ്ങളിലും ) മറ്റു കാറ്റഗറികളിലൂടെ പ്രവേശനം നേടുന്ന ഒരു വിഭാഗം കൂടിയുണ്ട്. ഇവരിൽ നിന്നുമാണ് തെരുവു ,രാഷ്ട്രീയ ഗുണ്ടകളെയും ട്രേഡ് യൂണിയൻ നേതാക്കളെയും ദീർഘ കാലത്തെ ശിക്ഷണത്തിനു ശേഷം സാക്ഷ്യപത്രം നൽകി പുറത്തു വിടുന്നത്. ഇവരൊക്കെയായിരിക്കും നാളത്തെ നമ്മുടെ നാടു ഭരിക്കാൻ പോകുന്ന നേതാക്കന്മാരും, അവർക്കു സംരക്ഷണഭിത്തിയോരുക്കാൻ ആജ്ഞാനുവർത്തികളായി കുടെയുണ്ടാവുന്ന ഗുണ്ടാ നേതാക്കളും.

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറിയപങ്കും കലാലയ ഇടനാഴികളിൽ കൊണ്ടും കൊടുത്തും അധാർമിക മാർഗങ്ങളിലൂടെ നേതൃസ്ഥാനത്തെത്തിയവരാകുമ്പോൾ, മരണം വരെ അവരുടെ സ്ഥാനത്തിന് കോട്ടം തട്ടാതിരിക്കാനും പാരമ്പര്യം നില നിറുത്താനും കുട്ടി നേതാക്കൾ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെവളർന്നവരാവുന്നതാണു അഭികാമ്യം. അതു കൊണ്ടു തന്നെ പാർട്ടി ഭേദമെന്യേ എല്ലാവരും കലാലയങ്ങളിൽ ആധിപത്യം ഉറപ്പിക്കുവാൻ തുനിഞ്ഞിറങ്ങുന്നു.

അധികാരം കൈപ്പിടിയിലുള്ളപ്പോഴത്തെ അനന്തമായ സാധ്യതകൾ, I A S, I P S, കാരെ വരെ ചൊൽപ്പിടിയിലൊതുക്കി അമ്മാനമാടാനുള്ള സ്വാതന്ത്ര്യം, ട്രേഡ് യൂണിയൻ നേതൃസ്ഥാനങ്ങളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളെ തങ്ങളുടെ ലാഭേച്ചകൾക്കനുസൃതമായി കൊണ്ടു നടക്കുവാനും സാമ്പത്തിക ലാഭമുണ്ടാക്കുവാനുമുള്ള അവസരങ്ങൾ, സ്വകാര്യ ഉടമകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും വഴങ്ങാത്തവരെ രാഷ്ട്രീയ പിന്തുണയോടെ അടച്ചു പൂട്ടിക്കുവാനുമുള്ള സ്വാതന്ത്ര്യം, ഇവയൊക്കെ മുന്നിലുള്ളപ്പോൾ കലാലയ രാഷ്ട്രീയത്തിനു നിലവിലുള്ള പ്രസക്തി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ട.

കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായി വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ എത്തിപ്പെടുന്നവരാണ് മറ്റൊരു കൂട്ടർ. സാക്ഷാൽ കമ്യുണിസ്റ്റ് സംവിധാനം കേരളത്തിലോ ഇന്ത്യയിലെവിടെയെങ്കിലുമോ, ഒരിക്കലും നിലനിന്നിരുന്നില്ലെങ്കിലും, ആധുനിക യുഗത്തിൽ യാതൊരു പ്രസക്തിയുമില്ലാത്ത ഈ പ്രത്യയശാസ്ത്രം കേരളത്തിന് നൽകിയ സംഭാവനകളിൽ എന്നും ഓർമിക്കപ്പെടുന്നവയാണ് ഭൂപരിഷ്കരണ നിയമവും, കുടികിടപ്പവകാശവും. എന്നാൽ പ്രസ്ഥാനത്തിന്റെ ബാക്കി പത്രമായി ഇന്നും അവശേഷിക്കുന്ന തൊഴിൽ ദാതാവിനെ മുതലാളിയായി കാണുന്ന മനോഭാവം ഒരു പക്ഷെ മലയാളിമനസ്സിൽ മാത്രം അടിഞ്ഞുകൂടിയ കരടുകളാവാം

ജോലി ചെയ്യാതെ ആർക്കും സമ്പാദിക്കുവാനോ മുതലാളിയാവാനോ ഉള്ള സാഹചര്യം ലോകത്തൊരിടത്തും നില നിൽക്കുന്നില്ല, എങ്കിൽ പോലും മലയാളിയുടെ മനസ്സിൽ നോക്കു കൂലി ഇന്നും പച്ചപിടിച്ചു നിൽക്കുന്നു.

ദിവസക്കൂലിക്കു പണിയെടുക്കുന്നവർ വരെ ഷെയർ മാർക്കറ്റുകളിൽ നിന്നും ലാഭം നേടുമ്പോൾ തങ്ങളും ഒരു സംരംഭത്തിന്റെ ഭാഗമായിപ്പോയെന്ന വസ്തുത അവർ മനസ്സിലാക്കുന്നില്ല.

കാലത്തിനും പുരോഗമനത്തിനുമെതിരെ സമരം ചെയ്ത കേരളത്തിലെ കമ്യുണിസ്റ്റുകളെന്നു വിശേഷിപ്പിക്കുന്നവർക്കു വേണ്ടി കാലം കരുതി വച്ച പ്രതികാരമാകും ഇന്റർനെറ്റും സാമൂഹ്യ മാധ്യമങ്ങളും ഇൻഫർമേഷൻ ടെക്നോളജിയും തുടങ്ങി കൃത്രിമ ബുദ്ധി ( Artificial Intelligence)വരെയുള്ള കൈപ്പിടിയിലൊതുങ്ങാത്തപുരോഗമനങ്ങൾ. ലോകത്തോടൊപ്പം, ഈ വികസനങ്ങൾക്കു നേതൃത്വം കൊടുക്കുവാൻ സാധിച്ചില്ലെങ്കിലും കൂടെ നിൽക്കുവാനെങ്കിലും വേണ്ടി തത്രപ്പെടുന്ന യുവത്വത്തെ അതിനു പ്രാപ്തരാവും വിധം വാർത്തെടുക്കുന്നതിനു കലാലയ രാഷ്ട്രീയം സഹായകമാവില്ല എന്ന യാഥാർഥ്യം നമ്മുടെ രാഷ്ട്രീയാചാര്യന്മാർക്ക്അറിയാഞ്ഞിട്ടൊന്നുമല്ല.

പക്ഷെ അവരിൽ നിന്നും അങ്ങിനെയൊരു ചുവടു വയ്പ് ആരും പ്രതീക്ഷിക്കേണ്ടതില്ല.

കൃത്രിമ ജ്വാലകളിൽ ഉരുകി ചാമ്പലാവുന്ന ഈയാംപാറ്റകളായി മാറാൻ സ്വയം നിന്നു കൊടുക്കാതെ ഉത്തരവാദിത്വങ്ങൾ ഉൾക്കൊണ്ടു കൊണ്ട്, കടമകൾ നിർവഹിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹത്തിനും അവരെ സംരക്ഷിക്കുന്ന കോടതികൾക്കുമല്ലാതെ കലാലയ രാഷ്ട്രീയത്തിന്റെ കെടുതികളിൽ നിന്നുംകലാലയങ്ങളെ രക്ഷിക്കുക അസാധ്യമായിരിക്കും.
 
സി. എബ്രഹാം 
 
 

Dual Citizenship for Indians

Dual Citizenship for Indians ( ഇന്ത്യക്കാരനും ഇരട്ട പൗരത്വം ) ! 

ഇന്ത്യൻ പൗരന്മാരായ പ്രവാസികൾ തിരിച്ചു നാട്ടിലെത്തിയാലുടൻ ആധാർ കാർഡ് ലഭിക്കുമെന്ന ബഡ്ജറ്റ് നിർദ്ദേശം ശ്ലാഘനീയം തന്നെ. സാധാരണ ഗതിയിൽ ലഭിക്കേണ്ടിയിരുന്ന ഈ അവകാശം, കാലങ്ങൾക്കു ശേഷം, വേഗത്തിലാക്കിയ N D A ഗവണ്മെന്റിനെ അഭിനന്ദിക്കാം
ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ കുടുതലും താൽക്കാലികമായി വിദേശത്തു ജോലി ചെയ്യുന്നവർ മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിൽ. ഇവിടങ്ങളിലെ കാലാവസ്ഥയും ജീവിത സാഹചര്യങ്ങളും അനുകൂലമല്ലാത്തതും, പൗരത്വം നേടുവാനുള്ള നിബന്ധനകൾ ദുഷ്കരമായതും പ്രവാസികളെ ഒരു മടങ്ങി പോക്കിനു നിർബന്ധിതരാക്കുന്നു.  പ്രവാസ ജീവിതത്തിൽ നിന്നൊരു മടങ്ങിപോക്ക് തുടക്കം മുതലേ മുന്നിൽ കാണുന്ന ഇവർ ഇന്ത്യൻ സ്കൂളുകളിലോ ഇന്റർനാഷണൽ വിദ്യാലയങ്ങളിലോ മക്കളെ പഠിപ്പിച്ച് നാട്ടിൽ വസ്തുവകകളും വീടും സമ്പാദിച്ച്  തിരിച്ചു പോകുവാൻ തയാറെടുക്കുന്നു. നാടുമായി എന്നും ബന്ധം പുലർത്തിയിരുന്ന, എല്ലാ വർഷവും നാട്ടിലുണ്ടായിരുന്ന ഇക്കൂട്ടർക്ക് ഒരു പൂർണ ഇന്ത്യൻ പൗരനായി അംഗീകരിക്കപ്പെടുവാൻ ഇനി ആറു മാസങ്ങൾ കാത്തിരിക്കേണ്ടതില്ല.

പ്രവാസി ഇന്ത്യക്കാരിലെ മറ്റൊരു വലിയ വിഭാഗമാണ് മറ്റു രാജ്യങ്ങളിൽ ജോലിതേടി പോവുകയും, ജോലി സ്ഥിരതയും സാമൂഹ്യ സുരക്ഷയും മുന്നിൽ കണ്ട് അവിടങ്ങളിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തവർ. പ്രസ്തുത രാജ്യങ്ങളിലെ ജീവിത നിലവാരവും മക്കളുടെ വിദ്യാഭാസവും ജോലി സാധ്യതയുമെല്ലാം ഈ തീരുമാനത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടാവും. ഇങ്ങനെ വിദേശ പൗരത്വം സ്വീകരിച്ച പ്രവാസികൾ പക്ഷെ മാതൃരാജ്യത്തോടുള്ള കൂറ് അണുവിട കുറയാതെ മനസ്സിൽ സൂക്ഷിക്കുന്നവരും തങ്ങളുടെ മക്കളെയും അതെ മാനസികാവസ്ഥയിൽ, ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിക്കൊണ്ടു വരുന്നവരുമാണ്. എന്നാൽ വിദേശ പൗരത്വം സ്വീകരിക്കുന്നതോടെ അവർ ഇന്ത്യൻ പൗരൻ അല്ലാതാവുന്നു. ഓവർസീസ് ഇന്ത്യൻ സിറ്റിസൺ (O C I ) സംവിധാനം കൊണ്ട് ആജീവനാന്ത വിസ ഉറപ്പു തരുന്നുണ്ടെങ്കിലും ഒരു സാധാരണ ഇന്ത്യൻ പൗരന്റെ അവസരങ്ങൾ അവനു  ലഭ്യമല്ല. നാട്ടിൽ കുടുംബസ്വത്തായും സമ്പാദ്യമായും ഉണ്ടായിരുന്ന വസ്തുവകകൾ മുതൽ എല്ലാം തന്നെ ബാധ്യതകളായി മാറുന്നു. ആധാർ കാർഡ് ഇല്ലാത്തതിനാൽ തന്നെ സർക്കാർ ഓഫീസിൽ നിന്നും ലഭിക്കേണ്ട  സേവനങ്ങൾ പലപ്പോഴും ദുഷ്കരമാവുകയോ അസാധ്യമാവുകയോ ചെയ്യുന്നു. ചുവപ്പു നടയിൽ കുടുങ്ങി പലതും ഉപേക്ഷിച്ചു പോരേണ്ടി വരുന്നു.
 
വിദേശങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് തിരിച്ചു വന്ന് ഇന്ത്യയിൽ ജോലി ചെയ്യുവാനും നിക്ഷേപിക്കുവാനും അതിനുള്ള സാഹചര്യമൊരുക്കുമെന്നും ഉറപ്പു തരുന്ന അധികാരികൾ പക്ഷെ യാഥാർഥ്യങ്ങളെ പൂർണമായി ഉൾക്കൊള്ളുന്നില്ല.
 
കുടിയേറ്റ തലമുറയിലെ പ്രവാസികൾക്ക് അവരുടെ  മാതാപിതാക്കളും ബന്ധുമിത്രാദികളും സമ്പാദ്യവുമെല്ലാം ഇന്ത്യയിലുണ്ടായിരുന്നെങ്കിൽ അടുത്ത തലമുറകൾക്ക് നാടുമായി അങ്ങനത്തെ ഒരു ബന്ധം നിലനിറുത്താനാവില്ല. ഗ്രാൻഡ് പേരന്റിൻസിന്റെ കാലശേഷം കസിൻസ് മാത്രമായി ബന്ധങ്ങൾ ചുരുങ്ങുന്നു. സന്ദർശനങ്ങൾ വിരളമാവുമ്പോൾ കാലക്രമേണ അതും ക്ഷയിച്ചു തീരുന്നു. നാട്ടിലുണ്ടായിരുന്ന സമ്പാദ്യങ്ങൾ വിറ്റഴിച് അവർ ഇന്ത്യയെ മറന്ന്  എന്നേയ്ക്കുമായി വിദേശികളായി മാറുന്നു. O C I കാർഡു കൊണ്ടുള്ള പ്രയോജനം വെറും ഒരു വിസയുടേത് മാത്രമായി ചുരുങ്ങുന്നു. അവർ മനസ്സു  കൊണ്ട് ഇന്ത്യക്കാരല്ലാതാവുന്നു.
 
ഇരട്ട പൗരത്വം 
 
ഇവിടെയാണ് ഇരട്ട പൗരത്വമെന്ന സാധ്യത ചർച്ച ചെയ്യപ്പെടേണ്ടത്. ലോകത്ത്‌ അമേരിക്ക, കാനഡ, യു കെ,ഓസ്‌ട്രേലിയ, ജർമ്മനി, സ്വിറ്റസർലാൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളും, അവികസിത രാജ്യങ്ങളുമുൾപ്പെടെ ഏതാണ്ട് അറുപതോളം രാജ്യങ്ങൾ ഇരട്ട പൗരത്വം അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ നിബന്ധനകൾക്കു വിധേയരായി പൗരത്വമെടുക്കുന്നവർ മാതൃ രാജ്യത്തെ പൗരത്വം നില
നിർത്തുന്നതിൽ ഇവർ ആശങ്കപ്പെടുന്നില്ല. രാജ്യ സുരക്ഷയിൽ ഏറ്റവുമധികം ആശങ്കപ്പെടുന്ന ഇസ്രായേൽ തുടങ്ങി  അയൽ  രാജ്യമായ പാക്കിസ്ഥാൻ വരെ ഇരട്ട പൗരത്വം അനുവദിക്കുന്നുണ്ട്. ഈ ഓരോ രാജ്യങ്ങളും ഇരട്ട  പൗരത്വം അംഗീകരിക്കുന്നെങ്കിലും ആവശ്യമെങ്കിൽ  അവരുടെ സ്വന്തമായ നിബന്ധനകൾ വച്ച് മാതൃ രാജ്യത്തെ പൗരത്വം വേണ്ടി വന്നാൽ ഉപേക്ഷിക്കുവാൻ ആവശ്യപ്പെടുന്നു.
 
ഇരട്ട പൗരത്വം അംഗീകരിക്കുന്നതിലൂടെ  സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും ബഹുലമായ അവസരങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. ദരിദ്ര രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങളിലേക്കു കുടിയേറിയ തങ്ങളുടെ പൗരന്മാരിലൂടെ  നിക്ഷേപവും ആധുനിക ജീവിത രീതികളും സാങ്കേതിക വളർച്ചയും   നേടിയെടുക്കുവാൻ അവസരമൊരുക്കുമ്പോൾ  സമ്പന്ന രാജ്യങ്ങൾ രാജ്യ സ്നേഹം മൂലം മാതൃ പൗരത്വം ഉപേക്ഷിക്കുവാൻ ഇഷ്ടപ്പെടാത്ത അതി ബുന്ധിമാന്മാരെ പോലും അവരുടെ സ്വരാജ്യ സ്നേഹത്തിനും സതന്ത്ര ചിന്തയ്ക്കും  കോട്ടം വരുത്താതെ, അവരുടെ ആശ്രിതർക്ക് വരെ അനുകുല്യങ്ങൾ അനുവദിച്ചുകൊടുത്തുകൊണ്ട്  തങ്ങളുടെ രാജ്യത്തു നില നിറുത്തുന്നതിലൂടെ ലോകത്തിലെ തന്നെ മിടുക്കരായ ബുദ്ധിരാക്ഷസന്മാരെ തങ്ങളുടെ രാഷ്ട്ര പുരോഗതിക്കായി  ഉപയോഗപ്പെടുത്തുന്നു.. അമേരിയ്ക്കയിലും,യു  കെ യിലും   കാനഡയിലുമൊക്കെ കുടിയേറിയ ഇന്ത്യൻ സമൂഹം അവരുടെ രാഷ്ട്ര നിർമിതിയിൽ ചെയ്ത സംഭാവനകൾ തന്നെ ഇതിനുദാഹരണം 
ഇന്ത്യയിലാണെങ്കിൽ കേരളത്തിന്റെ കാര്യം മാത്രമെടുത്താൽ മനസ്സിലാക്കാം, വികസിത സാഹചര്യങ്ങളിൽ ജോലി ചെയ്ത പ്രവാസി സമൂഹത്തിന് പ്രാവർത്തികമാക്കാൻ പറ്റുന്ന വികസന  സ്വപ്‌നങ്ങൾ അതിരില്ലാത്തതാണെന്ന്.
വിദേശ പൗരത്വം സ്വീകരിച്ച പുതുതലമുറ ഇന്ത്യൻ സമ്പദ് ഘടനയുടെ വളർച്ചയെപ്പറ്റിയും അവസരങ്ങളെപ്പറ്റിയും തികച്ചും ബോധവാന്മാരാണ്. അവരിൽ പലർക്കും തിരിച്ചെത്തണമെന്നും സ്വന്തം രാജ്യത്ത് സ്വന്തം സംസ്കാരത്തിനു  നടുവിൽ ജീവിക്കണമെന്നും  തങ്ങളുടെ കഴിവുകൾ മാതൃ രാജ്യത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ വിനയോഗിക്കണമെന്നും  ആഗ്രഹമുണ്ട്. പക്ഷെ ഇന്നത്തെ  സാഹചര്യത്തിൽ ഈ ആഗ്രഹങ്ങൾ സഫലീകൃതമാകാനുള്ള അവസ്ഥ ദുഷ്കരമാണ്
 
വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേയ്ക്കാകർഷിക്കുവാനും  അവസരങ്ങൾ നൽകുവാനും ഉള്ള ബഡ്ജറ്റ്  തീരുമാനം നല്ലതു തന്നെ
കാലങ്ങൾക്കു മുൻപ് ഇന്നത്തെ വികസിത രാജ്യങ്ങൾ ഇത് പോലുള്ള അവസരങ്ങൾ സൃഷ്ടിച്ചതു മൂലമാണ് സർഗ്ഗശക്തിയുള്ള അനേക പ്രമുഖരെ നമുക്കു നഷ്ടമായത്
 
വിദേശ വിദ്യാർത്ഥികൾക്ക് അവസരം നല്കുന്നതോടൊപ്പം  ലോകത്തിലെ ഏറ്റവും സർഗ്ഗശക്തിയുള്ള ഇന്ത്യൻ യുവത്വത്തെ അതിരുകളില്ലാത്ത ഒരു തിരിച്ചു വരവിനു പ്രേരിപ്പിക്കുന്ന നടപടികൾക്ക് ഊന്നൽ  കൊടുക്കുന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടിയിരിയ്കുന്നു
 
വിദേശ പൗരത്യം നേടിയ പ്രവാസികൾക്ക് ഓവർസീസ് ഇന്ത്യൻ സിറ്റിസൺ പദവി നൽകി ആജീവനാന്ത വിദേശ ഇന്ത്യൻ പൗരന്മാരായി അംഗീകരിച്ച പ്രധാനമന്ത്രി മോദിയുടെ ഗവണ്മെന്റിൽ നിന്നും ഒരു പടി കൂടി കടന്ന് രാഷ്ട നിർമ്മിതിയ്ക്കും ദേശീയതയ്ക്കും മുതൽകൂട്ടാവുന്ന ഇരട്ട പൗരത്വമെന്ന പ്രവാസിയുടെ ആഗ്രഹവും സഫലീകൃതമാകുമെന്നു പ്രത്യാശിക്കാം 
 
C.Abraham 
 

മണി മുഴക്കം .


ടി. പി  ചന്ദ്രശേഖരന്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. 51 വെട്ടുകള്‍ ഒരു മനുഷ്യ മുഖത്തെ വികൃതമാക്കി ജീവനപഹരിച്ചപ്പോള്‍ ഇങ്ങനെയൊരു പൈശാചികകൃത്യം ചെയ്യുവാന്‍ മാത്രം നീചമനസ്സുകള്‍ , അവരെ അതിനു പ്രേരിപ്പിക്കുന്ന-അവരോടു അതിനു  ആഹ്വാനം ചെയ്യുന്ന ഒരു രാഷ്ട്രിയ പാര്‍ട്ടി നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം, നാമോരോരുത്തരും  ഉള്‍പ്പെടുന്നതാണ്  ഈ സമുഹമെന്ന യാഥാര്‍ത്ഥ്യം നമ്മെ  അസ്വസ്തരാക്കെണ്ടാതാണ്.

ഈ ഭീകര കൊലപാതകത്തിനെതിരെ സാംസ്കാരിക നായകന്മാര്‍ പ്രതികരിക്കുന്നില്ല എന്ന മാധ്യമങ്ങളുടെ മുറവിളി കേട്ട് അവരില്‍ പലരും നിസംഗതയോടെ പ്രതികരിച്ചു. ഞങ്ങള്‍ എഴുത്തുകാര്‍ക്കിതില്‍  കാര്യമില്ലെന്നും, ഞങ്ങള്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ലെന്നും എഴുതാന്‍ പേടിയാണെന്നും,അമ്മ ജീവിച്ചിരിക്കുമ്പോള്‍ മകന്‍ മരിച്ചത് അമ്മയെ വേദനിപ്പിച്ചെന്നും ഇങ്ങനെയൊന്നും നമ്മുടെ സമുഹത്തില്‍ സംഭവിക്കരുതായിരുന്നെന്നും  ഒക്കെ പറഞ്ഞ് ഒരു പറ്റം നായകര്‍ അരങ്ങൊഴിയുമ്പോള്‍ മറുവശത്ത്‌ ഈ കൊലപാതകത്തെ ന്യായികരിക്കുവാന്‍ മറ്റു ചിലരും പാടുപെടുന്നുണ്ട് .
എം കെ രാഘവന്റെ ഭാര്യ ചന്ദ്രശേഖരന്റെ ഭാര്യ  രമക്കെഴുതിയ സാന്ത്വനക്കുറിപ്പും വളരെ വിചിത്രം.

ചന്ദ്രശേഖരനെ വധിക്കുക മാത്രമായിരുന്നു ഉധേശ്യമെങ്കില്‍  അതിനു മുഖത്തേല്പ്പിച്ച  51 വെട്ടുകളുടെ ആവശ്യമില്ലായിരുന്നു. ഒന്നല്ലെങ്കില്‍ രണ്ടു വെട്ടുകള്‍ കൊണ്ട് സാമാന്യം മാന്യമായിത്തന്നെ കൊല നടത്താമായിരുന്നു. എന്നാല്‍ ഈ കൊലയുടെ ഉദ്ദേശ്യങ്ങള്‍ പലതായിരുന്നു. ഒന്ന് ചന്ദ്രശേഖരനെ ഇല്ലാതാക്കുക, മറ്റൊന്ന് നേതൃത്വത്തെ ധിക്കരിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കുക, അവരുടെ അന്ത്യം എത്രമാത്രം ഭീകരമായിരിക്കുമെന്ന്.

ഇതെല്ലാം സാധ്യമാവുന്നത് കൊലപാതകങ്ങള്‍ക്ക് രാഷ്ട്രീയപകപോക്കലെന്ന ആനുകുല്യം നല്‍കി കൊലയാളിക്ക് ആദര്‍ശ സംരക്ഷണത്തിനുവേണ്ടി വേണ്ടി ചെയ്ത കൊലയുടെ പേരില്‍ താരപരിവേഷവും സംരക്ഷണവും നല്‍കി അഥവാ ശിക്ഷിക്കപ്പെട്ടാല്‍  പുറത്തു കഴിയുന്നതിലും സുഖസൌകര്യങ്ങള്‍  ജയിലിനുള്ളില്‍ നല്‍കി സംരക്ഷിക്കുന്നതുകൊണ്ടാണ്. ഒന്നിലധികം കൊലക്കുറ്റങ്ങള്‍  ആരോപിക്കപ്പെട്ടിടുള്ള കൊടി സുനുവും രാജേഷും കുഞ്ഞനതന്മാരുമൊക്കെ തങ്ങള്‍ കൊലപ്പെടുത്തിയവരുടെ മക്കളുടെയും ബന്ധുക്കളുടെയും മുന്നിലുടെ സമൂഹത്തില്‍  സര്‍വസ്വതന്ത്രരായി വിലസുമ്പോള്‍ ഇതുപോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ആളെ കിട്ടുവാനും എളുപ്പമാവുന്നു.

ഇതെല്ലാം കേരളസമുഹത്തിന്റെ ധാര്‍മികമായ അധപതനത്തെയാണ്  കാണിക്കുന്നത്. ഒരു ജനാധിപത്യത്തില്‍ നിലനില്‍ക്കുന്ന നിയമവ്യവസ്തകളെ അനുസരിക്കുവാനും നിയമങ്ങള്‍ക്കു സ്വയം വിധേയനാകുവാനും  വ്യക്തികള്‍ തയാറില്ലാത്തിടത്തോളം കാലം, നിയമവ്യവസ്ഥകള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്ത്വാന്‍ നിയമപാലകര്‍ക്ക് കഴിയ്യാതെ വരുമ്പോള്‍ അവിടെ ആരാജകത്വമായിരിക്കും നിലനില്‍ക്കുക. ഇതു കണ്ടിട്ടാവണം അഭ്രപാളികളിലൂടെ ഭരണവര്‍ഗത്തിന്റെയും  അധികാരസ്രോതസ്സുകളുടെയും അനീതികള്‍ക്കെതിരെ തീപ്പൊരി ഡയലോഗുകള്‍ തൊടുത്ത  സുരേഷ് ഗോപി കേരളത്തില്‍ ആരുടേയും ജീവന്‍ സുരക്ഷിതമല്ല എന്നു പറഞ്ഞത്.

ദൈവത്തിന്റെ  സ്വന്തം നാടെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും സാക്ഷര സമുഹമെന്ന് അഭിമാനിക്കുന്ന നമ്മുടെ സംസ്ഥാനം ഇത്തരം പൈശാശിക ശക്തികളുടെ  കൈപ്പിടിയിലൊതുങ്ങുന്നത്  നിസംഗതയോടെ  നാം കണ്ടു നില്‍ക്കേണ്ടതുണ്ടോ. ?

അധികാരമോഹികളായ രാഷ്ട്രീയനേതാക്കള്‍ തങ്ങളുടെ നിലനില്പിനുവേണ്ടി രാഷ്ട്രീയപ്രതിയോഗികളെയും ആശയവൈരുധ്യങ്ങളെയും  ഗുണ്ടായിസത്തിലൂടെ ഉന്മൂലനം ചെയ്യുന്നത് നാം അനുവദിച്ചുകൊടുക്കേണ്ടതുണ്ടോ. ?

രാഷ്ട്രീയ അതിക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കല്പിച്ചുകൊടുത്തിട്ടുള്ള പ്രത്യേക പരിഗണനകള്‍ നീതിയുക്തമാണോ ?

ഒരിക്കലുമില്ല.

ഇങ്ങനത്തെ ഒരു സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നും നമ്മുടെ നാടിനു മോചനം നല്‍കിയേ പറ്റു. കൊലപാതക രാഷ്ട്രീയത്തില്‍  നിന്നും കൊട്ടേഷന്‍ സംഘങ്ങളില്‍ നിന്നും ഭീകരവാദത്തില്‍ നിന്നുമൊക്കെ സ്വതന്ത്രരായി നിര്‍ഭയം  ജീവിക്കുവാനും ചിന്തിക്കുവാനും  അഭിപ്രായപ്രകടനങ്ങള്‍ നടത്തുവാനും ഒരു സാധാരണ  പൌരനു സാധ്യാമാകണം.

അതിനുള്ള ഒരേയൊരു മാര്‍ഗം നിയമപാലകരെ രാഷ്ട്രീയ വിമുക്തരാക്കി അവര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യുവാന്‍ അവസരമൊരുക്കുക എന്നതു മാത്രമാണ്.

 ഇന്ത്യയിലെ- കേരളത്തിലെ നിയമപാലകര്‍ ലോകത്തിലെ മറ്റേതൊരു സേനയോടും കിടപിടിക്കുവാന്‍ മാത്രം മികവുറ്റവരാണെന്നതു,   തെളിയിക്കപ്പെടുന്ന അതിസങ്കീര്‍ണമായ കേസുകളും അതിന്റെ വേഗതയും നമ്മെ മനസ്സിലാക്കുന്നു  .
എന്നാല്‍ കുറ്റവാളികള്‍ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം  ശിക്ഷിക്കപ്പെടാതെ പോകുമ്പോള്‍ ജയിലുകളിലെത്തുന്ന  കുറ്റവാളികള്‍ക്ക് രാഷ്ട്രീയ പരിഗണനകള്‍ വച്ചു സുഖവാസം അനുവദിക്കുമ്പോള്‍ കുറ്റം തെളിയിക്കുകയും കുറ്റവാളികളെ നിയമത്തിനുമുന്പില്‍ കൊണ്ടുവരികയും ചെയ്തവരെയും   നിയമസംവിധാനത്തെയും  മുഴുവന്‍ ഇളിഭ്യരാക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ എന്നും രാഷ്ട്രീയ കൊലപാതകങ്ങ ളെന്നുമുള്ള  പ്രയോഗങ്ങള്‍ തന്നെ തത്വത്തില്‍ നിലനില്‍ക്കുന്നില്ല.

അധികാരമോഹികളായ നേതാക്കള്‍ തങ്ങളുടെ പ്രതിയോഗിയെ  പൈശാചികമായി ഉന്മുലനം ചെയ്യുവാന്‍ അണികളോ ടാഞ്ഞാപിക്കുകയും    യജമാനന്റെ കാരുന്ണ്യ ത്താല്‍    ലഭിക്കുന്ന ഉച്ചിഷ്ടത്തിന്റെ സ്വാദ് അനുഭവിക്കുവാന്‍ വേണ്ടി ആ കൃത്യം എത്രയും ഭീകരമായി നിറവേറ്റുകയും  ചെയ്യുന്നവര്‍ ആദര്‍ശ സംരക്ഷണത്തിനുവേണ്ടിയല്ല പ്രത്യുത വ്യക്തി താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി മാത്രമാണ്  ഈ ഹീന കൃത്യങ്ങള്‍ ചെയ്യുന്നത്. അതിനുള്ള ശിക്ഷയും സാധാരണ കൊലക്കുറ്റത്തിനുള്ളതാവണം.

യജമാനഭക്തി മൂത്ത്‌, താനും പല കൊലപാതകങ്ങളും നടത്തിയിട്ടുണ്ടെന്ന് വിശദീകരണ യോഗത്തില്‍ മുഴങ്ങിയ മണിയൊച്ച കേട്ടവര്‍ക്കറിയാം ഉന്നതങ്ങളില്‍ നിന്നുള്ള തീരുമാനം നടപ്പിലാക്കിയ  ഒരു ഉപകരണം മാത്രമായിരുന്നു മണിയെന്ന്‌.

നക്സല്‍ വര്‍ഗിസ് വധിക്കപ്പെടുന്ന കാലത്ത് സമുഹത്തിലെ ഭുരിപക്ഷവും ആ സംഭവത്തെ ന്യായീകരിക്കുകയും വര്‍ഗിസ്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ പില്‍ക്കാലത്ത്‌ വര്‍ഗിസ്  ഏറ്റുമുട്ടലിലൂ ടെയല്ല  പ്രതുത    പോലിസ് മേധാവിയുടെ ഉത്തരവുപ്രകാരം വധിക്കപ്പെടുകയായിരുന്നു  എന്ന കോണ്‍സ്ടബില്‍  രാമചന്ദ്രന്റെ വെളിപ്പെടുത്തലിനുശേഷം  ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു  സേനയില്‍ നിന്നും വിരമിച്ചിരുന്ന അദ്ദേഹവും ശിക്ഷിക്കപ്പെട്ടു.
നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയുടെ മഹത്വത്തെ ഇതിലുടെ നാം ദര്‍ശിക്കുന്നു. നിയമത്തിന്‌ ആരും അതീതരല്ലെന്നും എല്ലാവര്‍ക്കും ഒരേ നീതിയെന്നുമുള്ള യാഥാര്‍ത്യത്തെ.

പാര്‍ട്ടി മേധാവികളെ  വിമര്‍ശിക്കുന്നവരെയും വേറിട്ട ചിന്താഗതിക്കാരെയും  തുടച്ചുമാറ്റുവാന്‍ കല്പിക്കുന്ന നേതാക്കള്‍,  അതിനു വേണ്ടി ഗൂഡാലോചന നടത്തുന്നവര്‍ അവര്‍ എത്ര ഉന്നതരായാലും  നിയമത്തിനു തോട്ടുകുടത്തവരല്ല എന്നു മനസ്സിലാക്കണം,അവര്‍ സംരക്ഷിക്കപ്പെടെണ്ടവരല്ല ശിക്ഷിക്കപ്പെടെണ്ടവരാണ്  എന്ന യാഥാര്‍ത്ഥ്യം അണികളും അനുഭാവികളും തിരിച്ചറിയണം.കുറ്റ വാളികളോട് ഐക്യദാര്‍ഡ്യം പ്രഖാപിക്കുവാന്‍ വേണ്ടി ബഹുജനറാലികള്‍ക്ക്‌ ആഹ്വാനം ചെയ്യുമ്പോള്‍ ഈ ആഹ്വാനങ്ങള്‍ ചെവിക്കൊള്ളാതിരിക്കാന്‍ മാത്രം ധാര്‍മികത  നമ്മളില്‍ അവശേഷിച്ചിരിക്കണം

. ഇതെല്ലാം തീര്‍ച്ചയായും സംഭവിച്ചിരിക്കും എത്ര കാല താമസമെടുത്താലും.

(കേരളത്തിലും ബംഗാളിലുമാല്ലാതെ ഇന്ന് ലോകത്തില്‍ മറ്റൊരിടത്തും നിലനില്‍ക്കാത്ത ഈ വേറിട്ട ചിന്താഗതിക്കരോട് വായനക്കായി ഒരു പുസ്തകം നിര്‍ദേശിക്കട്ടെ  . 1954 ല്‍ പബ്ലിഷ് ചെയ്ത ജോര്‍ജ് ഓര്‍വെല്‍ ന്‍റെ ആനിമല്‍ ഫാം (Animal ഫാറം) )

`ALL ANIMALS ARE EQUAL BUT SOME ANIMALS ARE MORE EQUAL `

C .Abraham

ചൂലെടുക്കണം

 

 വർഗ്ഗീസ്  കുഞ്ഞാപ്പു

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇന്ത്യയിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ തട്ടിക്കളിച്ച ലോക്പാൽ ബില്ല് യാഥാർത്ഥ്യമായി . ഭരണ-പ്രതിപക്ഷ രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ കൊള്ളയടിക്കലിനെതിരെ അന്നാ ഹസാരെ ഗാന്ധിയാൻ രൂപത്തിൽ എടുത്ത ഒരു സമരം. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് ഡൽഹിയിലെ അഭ്യസ്ഥ വിദ്യരെയും യുവാക്കളെയും കൊണ്ട് സമരമുഖം സജീവമായി. അഴിമതിക്കെതിരെ ഇന്ത്യൻ ജനത അക്ഷരാർത്ഥത്തിൽ വെമ്പൽ കൊണ്ട സമയം. ആവേശത്തേക്കാൾ ഏറെ രാജ്യത്തുടനീളം പ്രചോദനമായിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാര്ട്ടിയും അതിന്റെ സ്ഥാപക നേതാവും ഇന്ന് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ഒന്നര വര്ഷം മാത്രം പഴക്കമുള്ള ആം ആദ്മി പാര്ട്ടിയും അതിന്റെ സ്ഥാപക നേതാവും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പു വരെ എങ്കിലും ഇന്ത്യൻ രാഷ്ട്രീയ ത്തിൽ തെളിഞ്ഞു നില്ക്കും. അതിനെയാണ്‍ ഇന്ത്യയിലെ മുഖ്യ ധാരാ രഷ്ട്രീയ പാർട്ടികൾ ഭയത്തോടെ വീക്ഷിക്കുന്നത്.

48-കാരനായ അരവിന്ദ് കേജരിവാളിനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കുറിച്ച് വിലയിരുത്താരായില്ല. ഐ.ഐ.റ്റി യിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയരിങ്ങിൽ ബിരുദമെടുത്തശേഷം റ്റാറ്റാ സ്റ്റീലിൽ ജോലിയിൽ പ്രവേശിച്ചു. ഐ.പി.എസ് -കാരനവുകയായിരുന്നു ലക്‌ഷ്യം. അതിനുള്ള ആദ്യ സിവിൽ സര്വ്വിസ് പരീക്ഷയിൽ ഐ.ആര. എസിന് യോഗ്യതനേടി.ഐ.ആർ എസിൽ പ്രവേശിച്ച 27 വയസ്സ് മാത്രമുള്ള ആ ചെറുപ്പക്കാരനെ അദ്ദേഹത്തിൻറെ സീനിയർ ഉദ്യോഗസ്ഥൻ ഒരു ഉപദേശം നൽകി . കരിയറിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ പണമുണ്ടാക്കി ശിഷ്ടകാലം സത്യസന്ധത നടിച്ച് ഉദ്യോഗസ്ഥനായി ജീവിക്കുന്നതാണു ഉത്തമമെന്ന്. ആ ചെറുപ്പക്കാരന്റെ ജീവിതമാകെ മാറ്റി മറിക്കാൻ പോന്നതായിരുന്നു ആ വാക്കുകൾ . കുറച്ചുകാലം ഐ.ആർ എസിൽ തുടർന്നെങ്കിലും രാഷ്ടീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയിൽ മനം നൊന്ത് ഐ.ആര. എസിൽനിന്നും രാജി വച്ചു. മനസമാധാനത്തിനെന്നവണ്ണം കല്ക്കട്ടയിലെ രാമകൃഷ്ണ മിഷനിൽ ചേർന്ന് പ്രവർത്തിച്ചു.
അക്കാലത്താണ് മദർ തെരേസയെ കണ്ടു മുട്ടുന്നത്. അവരിൽ ആകൃഷ്ടനായി കുറച്ചുകാലം മദരിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചു. തുടർന്ന് പരിവർത്തൻ എന്ന പേരിൽ ഒരു സംഘടനയുണ്ടാക്കി. ആദായനികുതി റേഷൻ, വൈദ്യുതി കാര്യങ്ങളിൽ ജനങ്ങളെ പ്രതിഫലം കൂടാതെ സഹായിക്കുകയായിരുന്നു ലക്‌ഷ്യം. വിവരാവകാശ നിയമം നടപ്പായതോടെ വിവരാവകാശ പ്രവർത്തകനായും ദൽഹി നിവാസികളിൽ ഈ ചെറുപ്പക്കാരൻ ഒതുങ്ങി നിന്നു. അക്കാലത്ത് ഏഷ്യയിലെ നോബൽ സമ്മാനത്തിനു സമാനമായ മാഗ്സസെ അവാർഡിന് അർഹനായി . സമ്മാനത്തിനു കിട്ടിയ പണമുപയോഗിച്ചാണു പബ്ലിക്ക് കോഡ് റിസർച്ച് ഫൗണ്ടേഷൻ എന്ന സര്ക്കാര് ഇതര സംഘടനക്കു രൂപം നൽകിയത്.

ലളിത ജീവിതത്തിന്റെ ഉപാസകനായ കേജരിവാൾ ഐ.ആര.എസിന്റെ പരിശീലൻ വേളയിൽ കണ്ടു മുട്ടിയ ഐ.ആര. എസ് കാരിയെയാണ് ജീവിത സഖി ആക്കിയത്.പതിനേഴു വയസ്സുള്ള മകളും 12 വയസ്സുള്ള മകനും അടങ്ങുന്ന കുടുംബം ഭാര്യയുടെ ചെലവിലാണ് കഴിഞ്ഞു കൂടുന്നത്. സ്വന്തമായി കാരുണ്ടെങ്കിലും ദൽഹി മെട്രോയുടെ സ്ഥിരം യാത്രക്കാരനായെ അദ്ദേഹത്തെ കാണാനാവൂ- ദിവസം നാല് മണിക്കൂർ മാത്രമാണ് ഉരക്കമെങ്കിലും ഊർജ്ജസ്വലനായ ആ ച്രുപ്പക്കാരൻ ദിവസവും യോഗയും ധ്യാനവും അഭ്യസിക്കുന്നു. മികവിനുവേണ്ടി അശ്രാന്ത് പരിശ്രമശാലി. പഠന കാലത്ത് സൌമ്യനായ മനുഷ്യൻ. ഇന്നെല്ലാം വെട്ടിത്തുറന്നു പറയുന്ന രാഷ്ട്രീയക്കാരൻ. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് പിന്മാറ്റമില്ല.പ്രമേഹ രോഗിയായിരുന്നിട്ടും അന്നാജിയോടൊപ്പം നിരാഹാരമിരിക്കാൻ ഒരുങ്ങിയപ്പോൾ ഡോകടർമാർ വിലക്കി. കൂടിയാൽ 2-3 ദിവസം ജീവിക്കും. എന്നാൽ 15 ദിവസം നിരാഹാരമിരുന്നു. അതേക്കുരിച്ചു ചോദിച്ചാൽ അദ്ദേഹം പറയും സത്യത്തിന്റെ പാതയിൽ നീങ്ങിയാൽ എല്ലാ പ്രപഞ്ച് ശക്തികളും തുണക്കുമെന്ന്. മറ്റുള്ളവരെ പരഞ്ഞു ചെയ്യുന്നതിനേക്കാൾ സ്വയം ചയ്തു കാട്ടും. സഹപ്രവർത്തകരെ ഭയപ്പെടുത്തുകയല്ല ബഹുമാനത്തോടെ ഇഷ്ടപ്പെടുകയാണു വേണ്ടതെന്നു കാട്ടിക്കൊടുക്കുന്നു. ഐ.ആര.എസിൽ ജോലി ചെയ്യുമ്പോൾ പ്യൂണിന്റെ സഹായമില്ലാതെ സ്വയം ചൂലെടുത്ത് വൃത്തിയാകൂന്ന ആ ചെറുപ്പക്കാരനെ സഹ പ്രവര്ത്തകരും വീക്ഷിച്ചിരുന്നു. ഒരു ദാർശനിക വിപ്ലവ വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. വിവരാവകാശ നിയമം ഉപയോഗിച്ച് രിലയന്സിന്റെ നർമ്മദാ തീരത്തെ എണ്ണ പര്യവേക്ഷണങ്ങളിലെ അഴിമതി എല്ലാം വെളിച്ചത്തു കൊണ്ടുവന്നു.

അന്നജിക്കൊപ്പം ചെയ്ത സമരങ്ങളാണ് അരവിന്ദ് കേജരിവാളിനു വഴിത്തിരിവായത്. സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള കുടിയാലോചനയിൽ അണ്ണാ ഹസാരെയുടെ ഉപദേശം ഇങ്ങനെയായിരുന്നു. രാഷ്ട്രീയ രംഗം ചെളിയും ദുര്ഗ്ഗന്ധവും നിറഞ്ഞതാണ്‌. അതിനു മറുപടിയായി കേജരിവാൾ പറഞ്ഞത്- നമ്മൾ ആ ചെളിയിൽ ഇറങ്ങിയാലല്ലേ മറ്റുല്ലവരെക്കൂടി രക്ഷിക്കാൻ കഴിയൂ. ആ ഇച്ഛാ ശക്തിയാണു ഇന്നദ്ദേഹം രാഷ്ട്രീയ ചെളിയിൽ നിന്ന് ദേശീയ മുഖ്യ രാഷ്ട്രീയ പാർട്ടികളെ വെല്ലു വിളിക്കുന്നത്. ലോക്പാൽ ബില്ലിനായുള്ള സമരങ്ങൾ നടക്കുമ്പോൾ സ്ട്രീറ്റ് പരേഡല്ല വേണ്ടത് മറിച്ച് സ്വന്തം രാഷ്ട്രീയ പാര്ട്ടി ഉണ്ടാക്കി ശക്തി തെളിയിക്കാൻ വെല്ലുവിളിച്ചവർക്കൊക്കെ ഇന്ന് രാജ്യതലസ്ഥാനം മറുപടി നല്കുന്നു. എ എ പി യുടെ കുത്തൊഴുക്കിൽ ഇനി ആരൊക്കെ ഒലിച്ച് പോകുമെന്നേ അറിയാനുള്ളൂ. എ എ പിയിൽ നിന്ന് ഒന്നും പഠിക്കാൻ ഇല്ലെന്നു പറഞ്ഞ് അവർ വെറും അരാഷ്ട്രീയ വാദികളായി മുദ്ര കുത്തിയവർ ക്കൊക്കെ ഇനി ഉറക്കമില്ലാത്ത രാത്രികളാണ് വരാൻ പോകുന്നത്. ജനാധിപത്യം ചിലവേറിയതും ദുർഗ്ഗടവും കാലതാമസം വരുത്തുന്നതുമാണ് എന്നു പറഞ്ഞവര്ക്കൊക്കെ ഇ മെയിൽ വഴിയും എസ.എം.എസ വഴിയും മറ്റു സോഷ്യൽ മീഡിയ വഴിയും മറുപടി നല്കി കഴിഞ്ഞു. മറ്റെല്ലാ പാർട്ടികളും ഇന്ന് എ എ പിയെ അനുകരിക്കുന്നു. രാഹുൽ ഗാന്ധി പോലും എ എ പിയിൽ നിന്ന് പാഠം ഉൾക്കൊല്ലുമെന്നു പറയുന്നു. ഇടക്കെപ്പോഴോ നിരീശ്വരവാദിയായിരുന്ന കേജരിവാൾ ഇന്ന് വിശ്വാസിയാണ്. ജീവിതാനുഭവം അദ്ദേഹത്തെ ഈശ്വർ വിശ്വാസി ആക്കിയിരിക്കുന്നു.

അക്ഷരാർത്ഥത്തിൽ വയലേലകളിലെ ശബ്ദമല്ല, തൊഴിൽശാലകളിലെ ശബ്ദമല്ല മറിച്ച് അഭ്യസ്ഥ വിദ്യരും ചെറുപ്പക്കാരുമായ മദ്യവർഗ്ഗത്തിന്റെ മുന്നേറ്റമാണു ഡൽഹിയിൽ അരങ്ങേറിയത്. റഷ്യൻ വിപ്ലവവും, ഫ്രഞ്ച് വിപ്ലവവും ഒക്കെ സാധാരണക്കാരായ മധ്യ വർഗ്ഗത്തിന്റേതായിരുന്നു എന്ന് ആരും മറന്നു പോകരുത്. രാമ്ലീലാ മൈതാനം ഒരുപാട് ജന മഹാസാഗരങ്ങളുടെ സംഗമ വേദിയാണ്. ലോകനായക് ജയപ്രകാശ് നാരായണിന്റെ നിർദ്ദേശമനുസരിച്ച് ഇന്ത്യയിലെമിക്ക പ്രതിപക്ഷ പാര്ട്ടികളും ഒത്തു കൂടിയതും അടിയന്തിരാവസ്ഥയെ തൂത്തെരിഞ്ഞതും ഈ സമർഭൂമിയിലായിരുന്നു. അവിടെയാണ് ദൽഹിയുടെ പുതിയമുഖ്യമന്ത്രിയായി അരവിന്ദ് കേജരിവാളും അദ്ദേഹത്തിന്റെ സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്.സത്യപ്രതിജ്ഞാ വേളയിൽ മിക്കവാറും വി ഐ പി സീറ്റുകൾ ഒഴിഞ്ഞു കിടന്നു.അവിടെയും അപകടമൊളിഞ്ഞു കിടപ്പുണ്ട്.മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നേതാകളും ഉന്നത ഉദ്യോഗസ്ഥരും വിട്ടു നിന്നു . എക്കാലവും അനീതിയും അഴിമതിയുമായി കൈകോർക്കുന്ന ഉദ്യോഗസ്ഥ രാഷ്ടീയ ചക്രവ്യൂഹത്തെ മറികടക്കാൻ ആയാല എ എ പി പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല.

ലോകത്തിലാരെങ്കിലും ചൂലു പാര്ട്ടി ചിഹ്നമായി സ്വീകരിക്കുമോ. മലയാളിക്കാണെങ്കിൽ ചൂലു കാണുന്നതേ അശുഭ ലക്ഷണവും. അവിടെയാണ് ദൽഹി നിവാസികൾ നിറ കുംഭത്തിൽ ചൂലു പൂജിക്കുന്നതും, ദർശനമേകുന്നതും. അക്രമത്തിനും, അനീതിക്കും,അഴിമതിക്കും വേണ്ടി ഭരണ പ്രതിപക്ഷ ഉദ്യോഗസ്ഥ കൂട്ടുകെട്ട് അവിശുദ്ധമായി പരസ്പരസഹകരണത്തോടെ വർത്തിക്കുന്നു . ജനാധിപത്യത്തിന് ഇതിലേറെ അപകടം മറ്റൊന്നില്ല. അതിനെതിരെ ജനങ്ങൾ ചൂലെടുക്കണം.
വർഗ്ഗീസ് കുഞ്ഞാപ്പു.