Showing posts with label Religion. Show all posts
Showing posts with label Religion. Show all posts

വിശ്വാസം `തീവ്രമാകുമ്പോൾ`


ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിൽ നടന്ന ചാവേറാക്രമണത്തിൽ 359  പേർ  കൊല്ലപ്പെട്ടിരിക്കുന്നു. ഉയിർപ്പു തിരുന്നാളാഘോഷിക്കാനെത്തിയ വിശ്വാസികളെയാണ് ചാവേറുകൾ ലക്‌ഷ്യം വച്ചത്. കണ്ണടച്ച് പ്രാർത്ഥിച്ചിരുന്നവർക്ക് ആ കണ്ണുകൾ പിന്നീട് തുറക്കേണ്ടി വന്നില്ല, അത്ര പെട്ടന്ന് അവരുടെ മരണം സംഭവിച്ചു 


കൊല്ലപ്പെട്ടവർ എണ്ണത്തിൽ  കുറവായിരുന്നെങ്കിലും( 49), മാസങ്ങൾക്കു മുൻപു  നടന്ന ക്രൈസ്റ്റ്ചർച്ചു   ഭീകരാക്രമണത്തിൽ മരണമടഞ്ഞവർ  അതിലും ഭയാനകമായ സാഹചര്യത്തിലാണ് മരണത്തെ മുന്നിൽ കണ്ടത്.  ഒരു തോക്കുധാരി അവർക്കു മുൻപിൽ നിന്നു നിറയൊഴിച്ചപ്പോൾ അടുത്ത ഉഴം തന്റെതെന്നറിഞ്ഞുകൊണ്ടാവണം അവരിൽ പലർക്കും ജീവൻ വെടിയേണ്ടി വന്നത്.

ഇന്ത്യയിൽ പശുക്കളുടെ പേരിൽ കൊല്ലപ്പെടുന്നവരുടെ അന്ത്യം ഇതിലൊക്കെ ദാരുണമാണ്. അവർ മിക്കവാറും തല്ലിക്കൊല്ലപ്പെടുകയാണു പതിവ്, ഇഞ്ചിഞ്ചായുള്ള  മരണം.

ക്രൈസ്റ്റ്ചർച്ചിൽ  വെടിവയ്പ് നടത്തിയത് ഓസ്‌ട്രേലിയക്കാരനായ ഒരു വലതുപക്ഷ ഭീകരനായിരുന്നു. ന്യൂസിലാൻഡിൽ ചുരുങ്ങിയ കാലയളവിൽ ഉണ്ടായ മുസ്ലിം വിഭാഗത്തിന്റെ വംശവർധനയാവാം അയാളെ പ്രകോപിതനാക്കിയത്. 
മുസ്ലിം പള്ളികളിൽ നടന്ന വെടിവയ്‌പിനുള്ള മറുപടിയായി കൊളോമ്പോ ആക്രമണത്തെ സർക്കാർ വിലയിരുത്തുന്നു. 

പ്രത്യക്ഷത്തിൽ സമാധാനമന്ത്രം ഉരുവിടുന്ന മതവിശ്വാസികൾ  എന്തുകൊണ്ടാണ് ഭീകരരായി പൊട്ടിത്തെറിക്കാനും തങ്ങളുടെ വിശ്വാസ രീതി പിന്തുടരാത്തവരെ ഉൻമൂലനം ചെയ്യുവാനും  തക്ക മനസികാവസ്ഥയിലെത്തുന്നത്  

കൊളോമ്പോയിൽ പൊട്ടിത്തെറിച്ചവരെല്ലാം തന്നെ വിദ്യാസമ്പന്നരും സാമ്പത്തികമായി നല്ല ചുറ്റുപാടിൽ നിന്നു ള്ളവരുമായിരുന്നത്രെ. 
ഇറാക്കും സിറിയയും കേന്ദ്രീകരിച്ച്  ഇസ്‌ലാമിക് സ്റ്റേറ്റിനു രൂപം കൊടുക്കുവാനും നൂറ്റാണ്ടുകൾക്കു മുൻപു നിലനിന്നിരുന്ന കാലിഫേറ്റ് ഭരണ രീതി കൊണ്ടുവരുവാനും വേണ്ടി മുസ്ലിം തീവ്ര വാദികൾ യുദ്ധം പ്രഖ്യപിച്ചപ്പോൾ  യൂറോപ്പും അമേരിക്കയുമുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അവരോടു ചേർന്നു  യുദ്ധം ചെയ്യുവാൻ  മുസ്ലിം പോരാളികളെത്തി. പാശ്ചാത്യ സംസ്കാരത്തിൽ വളർന്ന, സമ്പന്നതയിൽ ജീവിച്ചിരുന്ന ചെറുപ്പക്കാരികൾ ആ സുഖസൗകര്യങ്ങളെല്ലാമുപേക്ഷിച്ച്  IS പോരാളികൾക്ക് ശയനസുഖം നൽകി യുദ്ധവീര്യം നിലനിർത്തുവാനും അവരുടെ മക്കളെ പ്രസവിക്കുവാനും തയാറായി യുദ്ധമുന്നണിയിലേയ്ക്കു വണ്ടി കയറി.

വിശ്വാസം തീവ്രമാകുമ്പോൾ വിദ്യാഭ്യാസവും ഉയർന്ന ജീവിത സാഹചര്യങ്ങളുമെല്ലാം  ഇട്ടെറിഞ്ഞു വിശ്വാസസംരക്ഷണത്തിനു വേണ്ടി ഇറങ്ങിത്തിരിക്കുവാൻ  തക്ക മാനസികാവസ്ഥയിലേക്ക് ആരാണിവരെ  എത്തിക്കുന്നത്. 
യൂറോപ്പിലെ മോസ്കുകളിൽ പ്രഭാഷണം നടത്തുന്ന ഇമാമിന്, പല രാജ്യങ്ങളും, സംസ്കാരങ്ങൾ  തമ്മിൽ ഒരുമപ്പെട്ടു പോകുന്ന തരത്തിൽ പ്രഭാഷണങ്ങൾ നടത്തേണ്ടതിനായി പ്രത്യേക പരിശീലനം നൽകുന്നു.
എന്നാൽ യൂറോപ്പിലെത്തുന്ന വചനപ്രഘോഷകർ മത സൗഹാർദ്ദത്തെ ഹനിക്കുന്ന രീതിയിൽ വരെ തങ്ങളുടെ കേൾവിക്കാരെ മെരുക്കിയെടുക്കുന്നു 
ഇറാക്കിലും സിറിയയിലുമൊക്കെ യുദ്ധപരാജയം ഏറ്റുവാങ്ങി IS പടയാളികൾ  പിന്തിരിഞ്ഞപ്പോൾ അവർ അവസാനിക്കയല്ല ചെയ്തതെന്ന് ശ്രീലങ്കയിലെ ആക്രമണം വ്യക്തമാക്കുന്നു.
മനസ്സിൽ ഭീകരതയുടെ, തീവ്ര വിശ്വാസത്തിന്റെ വിത്തുകൾ പാകപ്പെട്ട ഒരു  വിശ്വാസി, ലോകത്ത്  എവിടെ ആയിരുന്നാലും, മാരക ശേഷിയുള്ള ആയുധം കൈയിൽ കിട്ടിയാൽ ഒരു ഭീകരാക്രമണം തനിയെ പ്ലാൻ ചെയ്യാനും പ്രാവർത്തികമാക്കാനും പ്രാപ്തനാണെന്നത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്റർനെറ്റിലൂടെ പരതി അതി മാരകശേഷിയുള്ള സ്‌ഫോടക സാമഗ്രികൾ വരെ തനിയെ രൂപപ്പെടുത്തുവാൻ ഇന്ന് ആർക്കും സാധിക്കും. 

പശുവിനെ കൊന്നതിനു മേൽ ജാതിക്കാരിൽ  നിന്നോ അന്യ മത വിഭാഗക്കാരിൽ നിന്നോ മർദനമേറ്റു മരണപ്പെട്ടവന്റെ ബന്ധുക്കൾക്കു പ്രതികാര വാൻഞ്ച മൂത്ത് ഒരു ക്ഷേത്രം നശിപ്പിക്കുവാനുള്ള തോന്നൽ പെട്ടന്നുണ്ടാവുന്നതാവും 
ക്രിസ്ത്യൻ പള്ളികളിൽ ആക്രമണം നടത്തി നിരപരാധികളെ വകവരുത്തിയവർക്കെതിരെ പ്രതികരിക്കണമെന്ന് തോന്നലുണ്ടാവുന്നതും  യാദൃശ്ചികമായിരിക്കും 
തന്റെതല്ലാത്ത വിശ്വാസവിഭാഗങ്ങളെ  അംഗീകരിക്കാത്ത മുസ്ലിമിന് അവരെ ഉൻമൂലനം ചെയ്യാനുണ്ടാവുന്ന തോന്നലും സാധാരണം
അതാണ് ഇക്കഴിഞ്ഞ നാളുകളിലെ സംഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നത് 
തക്കതായ ആയുധം കൈൽ കിട്ടിയാൽ ഒരു ഭീകരാക്രമണം നടത്താൻ ഇനി ഒരു  ഗ്രുപ്പിന്റെ പിൻബലം ആവശ്യമില്ല . ഓരോ തീവ്ര വിശ്വാസിയും ഏതു നേരവും ഒരു ചാവേറായി രൂപാന്തരപ്പെടാനും ലോകത്തിന്റെ ഏതു കോണിലും ആക്രമണം നടത്താനും പ്രാപ്തനാണെന്നു സാരം.
ഇത് സംഭവിക്കാതിരിക്കണമെങ്കിൽ പ്രഭാഷകർ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള സമാധാനത്തിന്റെ സന്ദേശം മാത്രം തങ്ങളുടെ അനുയായികളെ പഠിപ്പിക്കുക. മറ്റു മതങ്ങളെയും വിശ്വാസരീതികളെയും അംഗീകരിക്കുവാനും ഒരു ദൈവത്തിലും വിശ്വസിക്കാത്തവരാണ് ലോകത്ത്  ഏറ്റവും സന്തുഷ്ടരായി ജീവിക്കുന്നതെന്നുമുള്ള യാഥാർഥ്യം അവരെ മനസ്സിലാക്കുക.

ദൈവങ്ങൾ മനുഷ്യനെ ഭിന്നിപ്പിക്കാനല്ല ഒരുമയോടെ ജീവിക്കുവാനാണ് പ്രാപ്തരാക്കേണ്ടത്, ഭൂമിയിൽ ഒരുമിക്കാത്തവൻ സ്വർഗത്തിൽ ചെല്ലുമ്പോൾ എന്ത് ചെയ്യും!

Fr. എൺസ്ററ് സീബർ

Fr. എൺസ്ററ് സീബർ


ഒരു നവീകരണപ്രസ്ഥാനത്തിലെ വൈദികൻ ചരമമടഞ്ഞത്  പമുഖ സ്വിസ്സ് മാധ്യമങ്ങളിലെല്ലാം വാർത്താ പ്രാധാന്യത്തോടെ ഇന്നു സ്ഥാനം പിടിച്ചു. ആരായിരുന്നു അദ്ദേഹം ?!
Picture from wikipedia

1921 ഫെബ്രുവരി 27 ന് സ്വിറ്റസർലാൻഡിലെ സൂറിച്ചിനടുത്തുള്ള ഹോർഗെൻ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പകാലം കൃഷിപ്പണിയിടങ്ങളിലും അഗ്രിക്കൾച്ചറൽ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ അദ്ദേഹം, അതിനോടൊപ്പം 12 ആം ക്ലാസ്സും പ്രൈവറ്റ് ആയി പഠിച്ച് സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1956 ൽ തിയോളജി പOനം പൂർത്തിയാക്കി ഒരു Reformirte പള്ളിയിൽ ജോലി തുടങ്ങി.

മനുഷ്യത്വത്തിന്റെ ആൾരൂപമായിരുന്ന Fr. സീബർ തന്റെ  തിയോളജി പOനത്തിൽ നിന്നും ബൈബിളിലുടെയും അടുത്തറിഞ്ഞ ക്രിസ്‌തുജീവിതം തന്നാലാവും വിധം പ്രാവർത്തികമാക്കാൻ ശ്രമിക്കുകയായിരുന്നു.1960 ലെ ശൈത്യമേറിയ  ഒരു മഞ്ഞുകാലത്ത് രാത്രികാലങ്ങളിൽ തലചായ്ക്കുവാൻ ഒരു മേൽക്കൂരയില്ലാതെ തണുത്തു വിറങ്ങലിച്ചു വഴിയോരങ്ങളിലെ ബസ് സ്റ്റോപ്പുകളിലും പാർക്കിംഗ് സംവിധാനങ്ങളിലും അന്തിയുറങ്ങിയിരുന്ന പാവപ്പെട്ടവർക്കു വേണ്ടി ഒരു പഴയ ബങ്കർ വൃത്തിയാക്കിയെടുത്തു തലചായ്ക്കാനിടമൊരുക്കിയപ്പോൾ സ്വിസ്സ് ജനത ഒന്നടങ്കം അദ്ദേഹത്തെ അഭിനന്ദിച്ചു.

അതൊരു തുടക്കം മാത്രമായിരുന്നു. 1963 ൽ പാർപ്പിടമില്ലാത്തവർക്കു വേണ്ടിയുള്ള തന്റെ ആദ്യത്തെ വീടിന്  സൂറിച്ചിൽ തുടക്കം കുറിച്ചു, അങ്ങനെയുള്ളവരെ കണ്ടെത്തി ഇവിടെ കൊണ്ടുവന്നു താമസിപ്പിച്ചു.
 1989 ൽ പാവപ്പെട്ട രോഗികളെ ശുശ്രുഷിക്കുവാനായി `Sunne Egge`എന്ന പേരിൽ ഒരു ക്ലിനിക് തുടങ്ങി അവർക്കവിടെ ചികിത്സാ സൗകര്യമൊരുക്കി.1991 മുതൽ 1995  വരെ സജീവരാഷ്ട്രീയത്തിലേയ്ക്കു തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുകയും ഈ കാലയളവിൽ EVP (Evangalische Volks Partei )യെ  പ്രതിനിധീകരിവച്ച് സ്വിസ്സ് പാർലമെന്റിൽ എത്തുകയും ചെയ്തു. 2012 ൽ ഭവനരഹിതരായ പാവങ്ങൾക്കു വേണ്ടി  അന്തേവാസികൾ തന്നെ നടത്തുന്ന രാത്രികാല വസതികൾക്കു തുടക്കം കുറിച്ചു. അവർക്ക് ഉറങ്ങുവാനുള്ള സൗകര്യവും, ഭക്ഷണവും മനഃ ശാന്തിക്കുതകുന്ന കൗൺസിലിംഗ് സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കി.തണുത്തുമരവിച്ച രാത്രികളിൽ അദ്ദേഹം തന്നെ തന്റെ വണ്ടിയുമായി ചെന്ന് വഴിയിൽ വീണു പോകുന്നവരെ കണ്ടെത്തി ഈ വീടുകളിലേക്ക് എടുത്തുകൊണ്ടു വന്നു.
1980 ൽ സൂറിച്ചിലെ കുപ്രസിദ്ധിയാർജിച്ച മയക്കുമരുന്നു തീരങ്ങളിൽ മരുന്നടിച്ചു വീണുപോകുന്നവർക്ക് ഉറങ്ങുവാനിടവും AIDS ബാധിതർക്കും മയക്കുമരുന്നിനടിമകളായവർക്കും വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും   സ്ഥാപിച്ചു 

1988 ൽ അദ്ദേഹം തുടങ്ങി വച്ച Fr.സീബർ സാമൂഹ്യ സേവന പ്രസ്ഥാനത്തിൽ ഇന്ന് 16 കേന്ദ്രങ്ങളിലായി 180  പേർ ജോലി ചെയ്യുന്നു. ആൽബിസ് ഗുട്ടിലി യി സ്ഥാപിതമായ ഭവനരഹിതരുടെ ഇന്സ്റ്റിട്യൂട്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് ഒരു കുട്ടിയെ കൂടി ദെത്തെടുക്കുകയും മറ്റു മൂന്നുകുട്ടികളെ സ്വന്തമായി പരിരക്ഷിക്കയും ചെയ്ത ഈ കുടുംബം അങ്ങനെ എട്ടു കുട്ടികളുടെ കുട്ടായ്മയായിരുന്നു.

പാവപ്പെട്ടവരുടെ വൈദികനായി അറിയപ്പെട്ട ഇദ്ദേഹത്തെ Prix Courage അവാർഡ്, സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണററി ഡോക്ടറേറ്റ്, സൂറിച്ച് സിറ്റി ഗവൺമെന്റിന്റെ പ്രശസ്തിപത്രം തുടങ്ങിയവ നൽകി സ്വിസ് ജനത ആദരിച്ചു.

നരച്ച താടിയും,തലയിൽ ഒരു പതിഞ്ഞ തൊപ്പിയും കഴുത്തിൽ ഷാളും ചുറ്റി ഒരിക്കലും മായാത്ത  നിഷ്കളങ്കമായ ചിരിയുമായി പാവങ്ങളുടെ മുൻപിൽ രക്ഷകനായി അവതരിച്ചിരുന്ന  Fr. എൺസ്ററ് സീബെർ മെയ് 19 നു ശനിയാഴ്ച 91 ആം വയസ്സിൽ ഓർമയായി.

ജീവിത നിലവാരത്തിൽ ലോകത്തിലെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന സൂറിച്ചിലായിരുന്നു ഇദ്ദേഹത്തിന്റെ കര്മമണ്ഡലമെന്നത് നമ്മിൽ പലരെയും അത്ഭുതപ്പെടുത്തിയേക്കാം 

വിശ്വാസികളുടെ ലോകം

 C. Abraham    

ലോകജനസംഖ്യയുടെ ആറിലൊന്നോളം വരുന്ന ഇന്ത്യക്കാരന് മാനവരാശിയെ മുഴുവന്‍ അടക്കി വാഴുന്ന ദൈവങ്ങളില്‍ വിശ്വസിക്കുവാനും തള്ളി പറയുവാനുമുള്ള സ്വതന്ത്രിയമുണ്ട്. സ്വന്തം പേരും വിശ്വസിക്കുന്ന മതവും ഇന്ത്യന്‍ സമൂഹത്തിലും ഒരു പരിധി വരെ സ്വധീനം ചെലുത്തുന്നുണ്ടെങ്കിലും നിയമത്തിനു മുന്‍പില്‍ എല്ലാ പൌരനും തുല്യ പരിഗണന ലഭിക്കുന്നു.

ഈ അവസരം പക്ഷെ വികസിത രാജ്യങ്ങളുടെ മുന്‍പന്തിയിലുള്ള അമേരിക്കയിലെ ചില സ്റ്റേറ്റ്കളിലും യുറോപ്പിലെ ചില രാജ്യങ്ങളിലും വസിക്കുന്നവര്‍ക്ക് പോലും ലഭ്യമല്ല എന്ന് കേള്‍ക്കുമ്പോള്‍ ഒരുപക്ഷെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടു തോന്നാം.മതവിശ്വാസികളല്ലാത്ത വര്‍ക്ക് പബ്ലിക് സ്കൂളുകളിലും യുണിവേഴ്സിറ്റികളിലും പ്രവേശനം നിഷേധിക്കുക മാത്രമല്ല തൊഴിലവസരങ്ങള്‍ പോലും വിരളമാണ്. അതുപോലെ മത വിമര്‍ശനം കുറ്റകരവുമാണ്.


ഇന്റര്‍നാഷണല്‍ ഹ്യുമന്‍ ആന്‍ഡ്‌ എത്തിക്സ് യൂണിയന്റെ (IHEU )അറുപതു രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച സ്ഥിതിവിവര കണക്കുകള്‍ പരിഷ്കൃത സമൂഹത്തിന് അപമാനകരം തന്നെ. 


അഫ്ഗാനിസ് ത്താന്‍, ഇറാന്‍, മാലെ ദ്വീപുകള്‍ , മൌറിഷ്യ സ് , പാകിസ്താന്‍, സൗദി ,സുഡാന്‍ എന്നീ രാജ്യങ്ങളില്‍ അവിശ്വാസികള്‍ക്കും മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കും മരണശിക്ഷയാണു പറഞ്ഞിരിക്കുന്നത്. നിലവിലുള്ള നിയമങ്ങള്‍ അതിനു പര്യാപ്തമല്ലെങ്കില്‍ പാകിസ്ഥാനില്‍ മലാലെക്കെതിരെ കൊണ്ടുവന്നതുപോലുള്ള കള്ളക്കേസുകളില്‍ കുടുക്കി ഇത്തരക്കാരെ ഉന്മൂല നം ചെയ്യുന്നു. 


ബംഗാ ളാ ദേശ് ,ഈജിപ്റ്റ്‌ ,ഇന്തോനേഷ്യ,കുവൈറ്റ്‌, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍

നിരീശ്വരത്വം പ്രതിപാദിക്കുന്നതു പോലും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നിരീശ്വരവാദി കളെ ദൈവനിന്ദ ആരോപിച്ചു ശിക്ഷിക്കുകയും രണ്ടാം തരം പൌരന്മാരായി കണ്ട് സമൂഹത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. മലേഷ്യ പോലുള്ള പല രാജ്യങ്ങളിലും ഔദ്യോഗിക കാര്യങ്ങള്‍ക്കായി പേര് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ അംഗീകരിക്കപ്പെട്ട ഒരു മതത്തില്‍ വിശ്വസിച്ചിരിക്കണം.
(ഇസ്ലാം,ക്രിസ്ത്യന്‍,യഹുദ )ഇവിടങ്ങളിലെ അവിശ്വാസികള്‍ നിലനില്പിനു വേണ്ടി ഏതെങ്കിലുമൊരു മതത്തിന്റെ പേര് സ്വന്തം പേരിനോട് ചേര്‍ക്കുന്നു. 


റഷ്യയിലും ഗ്രീ സിലും ഓര്‍ത്ത ഡോക്സ് ചര്‍ ചിനെ വിമര്‍ശിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. രാജ്യത്തിന്റെ പ്രമുഖ ആഘോഷ പരിപാടികളില്‍ മത മേലധ്യക്ഷന്‍മ്മാര്‍ വിശിഷ്ട സ്ഥാനങ്ങള്‍ നല്‍കി ആദരിക്കപ്പെടുന്നു. ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ അപ്പര്‍ ഹൌസില്‍    ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ ബിഷപ്പിന് സ്ഥിരം സീറ്റ്‌ നല്‍കിയിട്ടുണ്ട്.
കുറഞ്ഞത്‌ ഏഴ് അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ അവിശ്വാസികള്‍ സമൂ ഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്രെ .
ആര്‍ക്കൻസാസിലെ കോടതികളില്‍ അവ്ശ്വാസികള്‍ സാക്ഷി പറയുന്നത് നിയമം മൂലം നിരോധിച്ചിരിക്കയാണ്.


IHEU എന്നത് നാല്പതു രാജ്യങ്ങളില്‍ നിന്നുള്ള പുരോഗമന ചിന്താഗതി ക്കാരായ 120 സെക്കുലര്‍ എതിട്ടിക്സ്‌ ആന്‍ഡ്‌ ഹ്യുമനിടിക് സ് സംഘടനകളുടെ കൂട്ടയമയാണ് .ഇവരുടെ റിപ്പോര്‍ട്ട് ഇന്റര്‍ നാഷണല്‍ മനുഷ്യാവകാശ സംഘടനയുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതാണ്